പെട്രോള്‍ വിലവര്‍ധന; കേന്ദ്ര സര്‍ക്കാര്‍ രാജിവെക്കണം- സോളിഡാരിറ്റി.
Posted on May 23 2012

കോഴിക്കോട്: കുത്തകകള്‍ക്കുവഴങ്ങി ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പിക്കുന്ന യു.പി.എ സര്‍ക്കാരിന് ജന താല്‍പര്യങ്ങള്‍ ക്കൊത്ത് ഭരിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡ് പി.ഐ.നൗഷാദ് ആവശ്യപ്പെട്ടു. ഇങ്ങനെ ജന താല്‍പര്യങ്ങളെ മുതലാളിമാര്‍ക്കുവേി കുരുതി കൊടുക്കുന്ന ഭരണകൂടങ്ങള്‍ ലോകത്ത് ഒന്നുകില്‍ സ്വയം പുറത്തുപോകാന്‍ സന്നദ്ധത കാണിച്ചിട്ടു് അല്ലെങ്കില്‍ ജനങ്ങളാല്‍ പുറത്താക്കപ്പെട്ടിട്ടുന്നെ കാര്യം കേന്ദ്ര സര്‍ക്കാറിനെ ഞങ്ങള്‍ ഇപ്പോള്‍ ഓര്‍മിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അന്തര്‍ദേശീയ തലത്തില്‍ ക്രൂഡോയിലിന്റെ വില ഏറ്റവും താഴ്‌ന്ന സന്ദര്‍ഭത്തിലാണ് യു.പി.എ ഗവണ്‍മെന്റ് പെട്രാളിന്റെ വില വര്‍ധിപ്പിച്ചത് എന്നും അദ്ധേഹം പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.