
തിരുവനന്തപുരം: ദേശീയ തലത്തില്‍ നടന്നുകൊിരിക്കുന്ന കേസുകള്‍ കെട്ടിച്ചമക്കുന്ന രീതി ഈ-മെയില്‍ കേസിലൂടെ കേരളത്തിലും ആരംഭിച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ എസ്.എ.ആര്‍ ഗീലാനി പറഞ്ഞു. പുതിയ അടിയന്തിരാവസ്ഥക്കാലത്ത് ഇരകള്‍ സംസാരിക്കുന്നു എന്ന തലക്കെട്ടില്‍ ഇ-മെയില്‍ വിക്‌ടിംസ് ഫോറം തിരുവനന്തപുരം പ്രസ്സ്‌ക്ലബ്‌ഹാളില്‍ നടത്തിയ ഇരകളുടെ സംഗമം ഉദ്‌ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഭരണകൂടത്തെ ഭയപ്പെടുകയാണ്. അവര്‍ നിരന്തരം നിരീക്ഷിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമായ വര്‍ഗീയ ചായ്‌വ് പ്രകടിപ്പിക്കുന്നവയാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും യോജിച്ച രീതിയിലല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിംകള്‍ക്കെതിരെ അത് സിമിബന്ധവും ഇന്ത്യന്‍ മുജാഹിദീന്‍ ബന്ധവും ആരോപിക്കുന്നു. അല്ലാത്തവരെ അത് മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി വേട്ടയാടുന്നു. ന്യൂനപക്ഷമാണെങ്കിലും ഇന്ത്യയില്‍ മുസ്‌ലിംകള്‍ രാമത്തെ ഭൂരിപക്ഷമാണ്. കേരളത്തില്‍ ഭരണത്തിന്റെ ഭാഗമായിട്ടുപോലും മുസ്‌ലിം ലീഗ് ഇ-മെയില്‍ ചോര്‍ത്തലിനെതിരെ ഒന്നും ചെയ്‌തില്ല എന്നത് നിരാശാജനകമാണ്. കേരളത്തിലെ ഇ-മെയില്‍ ചോര്‍ത്തലിന്റെ കേരളീയനല്ലാത്ത ഒരേയൊരു ഇരയാണ് ഞാന്‍. പാര്‍ലമെന്റ് കേസില്‍ സുപ്രീംകോടതിയില്‍ എനിക്കുവേി റാംജത്‌മലാനി അതിശക്തമായി വാദിച്ചപ്പോള്‍ അവസാനം ഉത്തരം മുട്ടിയ ജഡ്‌ജി പറഞ്ഞത് ഇതാണ്. ഇപ്പോള്‍ ഇന്ത്യയിലെ നാട്ടുനടപ്പ് എന്നാണ്. അതേകേസില്‍ ഡല്‍ഹി ഹൈക്കോടതി പറഞ്ഞത് ഈ കേസും ഇതിന്റെ തെളിവുകളും കെട്ടിച്ചമച്ചതാണ് എന്നാണ്. തെളിവുകള്‍ കെട്ടിച്ചമച്ച പോലീസുകാര്‍ക്കെതിരെ ഇതുവരെ യാതൊരു നടപടിയും ഉായിട്ടില്ല. ഇതുപോലെ കേരളത്തിലും സര്‍ക്കാര്‍ കുറ്റവാളികളായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ അതിന്റെ ഇരകളായവരെ കെട്ടിച്ചമച്ച ആരോപണങ്ങളുമായി വേട്ടയാടുകയാണ്. അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഭരണാധികാരികള്‍ മാറിയപ്പോള്‍ ഭരണ വ്യവസ്ഥ മാറിയില്ല. നമ്മുടെ സംവിധാനം ഉടച്ചു വാര്‍ത്ത് ഒരു ജനാധിപത്യസമൂഹത്തിന് അനുയോജ്യമാക്കി മാറ്റാന്‍ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഈ സംവിധാനത്തിന്റെ വര്‍ഗീയ വത്‌കരണം കൂടി നടന്നുകഴിഞ്ഞിരിക്കുന്നു. ഇതാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ഭരണകൂട ഭീകരതയുടെ അടിസ്ഥാന കാരണം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എം.എസ് ഹുസൈന് രാജാ രവിവര്‍മ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ചിലര്‍ നല്‍കിയ കേസ് പ്രകാരം അതിനെ കോടതി സ്റ്റേ ചെയ്യുകയുായി. അതിനെതിരെ ഇതുവരെ സര്‍ക്കാറിന്റെ പ്രതികരണം ഉായിട്ടില്ല. ഇവിടെ സര്‍ക്കാറുകള്‍ സവര്‍ണ വര്‍ഗീയതയെ ഭയപ്പെട്ടുകൊ് നീതി നിഷേധം നടത്തുകയാണ്. പ്രമുഖ പത്രപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌കര്‍ പറഞ്ഞു. ഭാസുരേന്ദ്രബാബു, കെ.കെ ബാബുരാജ്, തുഷാര്‍ നിര്‍മല്‍ സാരഥി, അഡ്വ.എം.എം സിദ്ദീഖ്, അഡ്വ.കെ.എ കേശവന്‍, അഡ്വ.ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു. ഫസല്‍ കാതിക്കോട് സ്വാഗതവും പി.കെ അബ്‌ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു.