പോസ്‌കോ വിരുദ്ധ ഐക്യദാര്‍ഢ്യ ബുള്ളറ്റിന്‍ പ്രകാശനം ചെയ്‌തു
Posted on Jun 23 2012

തിരുവന്തപുരം-ഒഡീഷയില്‍ പോസ്‌കോ പ്രതിരോധ സംഗ്രാം സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പോസ്‌കോ വിരുദ്ധ സമരത്തെ കേരളത്തില്‍ പരിചയപ്പെടുത്തുന്നതിനായി സോളിഡാരിറ്റി യൂത്ത്‌മൂവ്‌മെന്റ്‌ തയ്യാറാക്കിയ ബുള്ളറ്റിന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ പ്രകാശനം ചെയ്‌തു. കുത്തകള്‍ക്കായി ഭരണകൂടം ജനങ്ങളെ ബലിയാടാക്കുന്നതിന്റെ നഗ്നമായ ഉദാഹരണമാണ്‌ പോസ്‌കോയുടെ ഒഡീഷയിലേക്കുള്ള വരവെന്ന്‌ ബുള്ളറ്റിന്‍ ഏറ്റു വാങ്ങിക്കൊ്‌ കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ്‌ ടി.പീറ്റര്‍ പറഞ്ഞു. കൂടംകുളത്തും സമാനമായ സാഹചര്യമാണുള്ളത്‌. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഈസ്റ്റിന്ത്യാ കമ്പനിക്ക്‌ അവസരം നല്‍കുകയും രാജ്യത്തിന്റെ പരമാധികാരം അവര്‍ക്ക്‌ അടിയറവയ്‌ക്കാന്‍ ഒത്താശചെയ്‌ത പഴയ നാടുവാഴി കാലഘട്ടത്തെ അനുസ്‌മരിപ്പിക്കും വിധമാണ്‌ നമ്മുടെ ഭരണകൂടം കുത്തകളെ സഹായിക്കുന്നതെന്ന്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.സജീദ്‌ പറഞ്ഞു. സ്വാതന്ത്യസമരപോരാട്ടത്തിന്‌ സമാനമാണ്‌ സഹനം സമരായുധമാക്കിയ പോസ്‌കോ വിരുദ്ധ സമരത്തിന്റേത്‌. പ്രബുദ്ധകേരളം പോസ്‌കോ വിരുദ്ധപ്പോരാട്ടത്തെ സഹായിക്കണെമന്നും അദ്ദേഹം പറഞ്ഞു സോളിഡാരിറ്റി തിരുവനന്തതപുരം ജില്ലാ പ്രസിഡന്റ്‌ അമീര്‍ കല്‍ സെക്രട്ടറിആരിഫ്‌ മുഹമ്മദ്‌ എന്നിവരും പങ്കെടുത്തു. പോസ്‌കോ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായിരുന്നു തിരുവനന്തപുരം ഗാന്ധിപ്പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങ്‌