
ബംഗ്ലൂരു: ഭരണകൂട ഭീകരതയുടെ ഫലമായി വിവിധ ജയിലുകളില്‍ കഴിയുന്ന നിരവധി പേരുടെ മോചനം ആവശ്യപ്പെട്ടും വ്യാപക മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് ബംഗ്ലൂരു ടൗണ്‍ഹാളിനു മുന്നില്‍ നടന്ന സംഗമത്തില്‍ പ്രതിഷേധം ഇരമ്പി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും സംബന്ധിച്ചു. അടിയന്തിരാവസ്ഥയുടെ വാര്‍ഷിക ദിനത്തിന്റെ ഭാഗമായാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഒത്തുകൂടിയാത്. നിശ്ശബ്‌ദ അടിയന്തരാവസ്ഥയെ ചെറുക്കുക എന്ന ബാനറിലായിരുന്നു സംഗമം. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 1977 -ല്‍ അടിയന്തരവസ്ഥ അവസാനിച്ചുവെങ്കിലും നിശ്ശബ്‌ദമായി രാജ്യത്ത് അത് ഇപ്പോഴും തുടരുകയാണ്. കസ്റ്റഡി മരണങ്ങളും ഏറ്റുമുട്ടല്‍ കൊലപാതങ്ങളും പീഢനങ്ങളും രാജ്യവ്യാപകമായി നടന്നുകൊിരിക്കുന്നത് അതിന്റെ തെളിവാണ്. മുസ്‌ലിം യുവാക്കളും ആദിവാസികളും ദലിത് സമര നേതാക്കളും വിവിധ ജയിലുകളില്‍ ഒരു കുറ്റവും ചെയ്യാതെ തടവനുഭവിക്കുന്നു. നീ വര്‍ഷങ്ങളായി നടക്കുന്ന മഅ്‌ദനിയുടെ തടവും ഇതാണ് സൂചിപ്പിക്കുന്നത്. മനുഷ്യത്വ വിരുദ്ധമായ കാടന്‍ നിയമങ്ങള്‍ പിന്‍വലിക്കുക, കള്ളക്കേസില്‍ കുടുക്കി തടവിലിട്ടവരെ മോചിപ്പിക്കു, സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം പിന്‍വലിക്കുക, കൂടംങ്കുളം, പോസ്‌കോ തുടങ്ങി ജനകീയ സമരനേതാക്കളുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കുക തുടങ്ങീ ആവശ്യങ്ങള്‍ ധര്‍ണ മുന്നോട്ടു വെച്ചു. പി.യു.സി.എല്‍, പീപ്പിള്‍ ഡമോക്രാറ്റിക് ഫോറം, സിക്രം, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, വിശ്വല്‍ സെര്‍ച്ച് , ന്യൂ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റ്, ലെസ്‌ബിറ്റ്, മൂവിങ് റിപ്പബ്ലിക്, സി.ആര്‍.ഡി, തമിഴ് സോളിഡാരിറ്റി, ഇന്‍സാഫ് കര്‍ണാടക, ഭാരതീയ മുസ്‌ലിം മഹിളാ അന്തോളന്‍, നാഷണല്‍ ആദിവാസി അലൈന്‍സ്, സംഘമ, സമാനധ മഹിളാ വേദികെ, വിമോചന തുടങ്ങിയ സംഘടനകള്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു.