
കുന്ദംകുളം: കൊച്ചി-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണം പുരോഗമിക്കുന്ന തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ പാടശേഖരത്തെ നിര്‍മ്മാണം ഗ്യാസ്‌പൈപ്പ്‌ലൈന്‍ വിക്‌ടിംസ് ഫോറം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ റസാഖ് പാലേരിയുടെ നേതൃത്വത്തില്‍ തടഞ്ഞു. ജനവാസ മേഖലയിലൂടെ നിലവില്‍ നിശ്ചയിച്ച ഗ്യാസ് പൈപ്പ്‌ലൈനിന്റെ റൂട്ട് മാറ്റം വരുത്താതെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കരുത് എന്നും പുതുക്കിയ അലൈമെന്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്നും കഴിഞ്ഞ ദിവസം തൃശൂരില്‍ കളക്‌ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ ഉറപ്പ് ലംഘിച്ചുകൊാണ് ചൊവ്വാനൂരില്‍ പണി തുടരുന്നത്. പദ്ധതിയോടനുബന്ധിച്ച് ജനങ്ങളില്‍ നിന്നും അഭിപ്രായം തേടുകയും ബോധവത്‌കരണം നടത്തുകയും ജനങ്ങളുടെ ആശങ്ക ദുരീകരിക്കുകയും ചെയ്‌തതിനു ശേഷം മാത്രമേ ഗെയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാവുയെന്ന് സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചൊവ്വന്നൂര്‍ പാടശേഖരത്ത് ഇപ്പോള്‍ നടന്നുകൊിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നോ പി.ഡബ്ല്യൂ.ഡി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നോ അനുമതി തേടികൊല്ല നിര്‍മ്മാണം നടക്കുന്നത് എനഅന് അറിയുവാന്‍ കഴിഞ്ഞു. ഗെയില്‍ നേരിട്ടല്ല ഒരു കോണ്‍ട്രാക്‌റ്റിം കമ്പനിയാണ് ഇപ്പോള്‍ പണി ആരംഭിച്ചിട്ടുള്ളത്. 4-ന് പദ്ധതി കടന്നു പോകുന്ന ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പ്രദേശങ്ങളിലെ ജനങ്ങളുടെ യോഗം പഞ്ചായത്ത് അധികൃതര്‍ വിളിച്ചു ചേര്‍ക്കാനിരിക്കെ നടന്നുകൊിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുവാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ചൊവ്വന്നൂര്‍ പാടശേഖരത്തിലെ കൃഷിയെ ബാധിക്കുന്ന രീതിയിലും ജനവാസ മേഖലകളെ അപായപ്പെടുത്തുന്നതുമായ രീതിയിലാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുകൊിരിക്കുന്നത്. പാടശേഖര കമ്മറ്റികളേയോ കര്‍ഷകരേയോ അറിയിച്ചിട്ടില്ല. 1962 ഗെയില്‍ പെട്രോളിയം ആക്‌ട് പ്രകാരമുള്ള പൊതുജന സമ്പര്‍ക്ക പരിപാടിയും നടന്നിട്ടില്ല. ഇത് പഞ്ചായത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു. കൂടാതെ ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേ സുരക്ഷയും ഗെയില്‍ അധികൃതര്‍ ഒരുക്കിയിട്ടില്ല. 12 മീറ്റര്‍ നീളത്തിലും 30 ഇഞ്ച് വ്യാസത്തിലുമുള്ള പൈപ്പുകള്‍ക്കുള്ളില്‍ ഇരുന്നുകൊാണ് ഭൂമിക്കടിയില്‍ റോഡ് മാര്‍ഗ്ഗം തുരങ്കം തീര്‍ക്കുന്നത്. ഓക്‌സിജന്‍ മാസ്‌കോ ഓക്‌സിജന്‍ സൗകര്യങ്ങലോ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. ഇത് അന്യ സംസ്ഥാന തൊഴിലാളികളോട് ഗെയില്‍ അധികൃതര്‍ ചെയ്യുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനം കൂടിയാണെന്ന് ഫോറം കുറ്റപ്പെടുത്തി. ഫോറം നിര്‍വ്വാഹക സമിതി അംഗങ്ങളായ സി.എം ശരീഫ്, എം.എ ഖമറുദ്ധീന്‍, പി.കെ വാസുദേവന്‍, മുഹമ്മദ് കെ.എം, ജയന്‍ കെന്നടി, സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് അഹ്‌സന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫോട്ടോ:ചൊവ്വന്നൂര്‍ പാടശേഖരത്തെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ വിക്‌ടിംസ് ഫോറം ജനറല്‍ കണ്‍വീനര്‍ റസാഖ് പാലേരി ആവശ്യപ്പെടുന്നു.