
കോഴിക്കോട്: 2008-ല്‍ നിയമസഭ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍തട നിയമത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് 2005 വരെയുള്ള പാടംനികത്തലുകള്‍ക്ക് നിയമസാധുത നല്‍കാനുള്ള പുതിയ നിര്‍ദേശത്തിലൂടെ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേളം പറഞ്ഞു. തണ്ണീര്‍തട നിയമം പാസായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണാര്‍ത്ഥത്തില്‍ പ്രാബല്യത്തില്‍ വരുത്താന്‍ റവന്യൂ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. യു.ഡി.എഫിലെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വന്‍കിട ഭൂഉടമകള്‍ക്ക് വേി നിയമത്തെ പോലും അട്ടിമറിച്ചുകൊിരിക്കുകയാണ്. എസ്റ്റേറ്റുടമകളുമായുള്ള കേസുകളില്‍ സര്‍ക്കാര്‍ നിരന്തരം തോല്‍ക്കുന്നത് ഇതിന്റെ ഭാഗമായാണ്. തോട്ടഭൂമികളുടെ കാര്യത്തില്‍ തതുല്യമായ നിയമം തൊട്ടുമുമ്പുള്ള യു.ഡി.എഫ് ഗവണ്‍മെന്റ് കൊുവന്നിരുന്നു. മരവിച്ച് കിടന്നിരുന്ന പ്രസ്‌തുത നിയമത്തേയും പ്രാബല്യത്തില്‍ കൊുവരാനുള്ള നിര്‍ദേശം പുതിയ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ ഒന്നാം പൊതുബജറ്റില്‍ ധനമന്ത്രി കെ.എം മാണി മുന്നോട്ടുവെച്ചിരുന്നു. സര്‍ക്കാര്‍ ഒത്താശയോടെ തന്നെ ഭൂമിക്കയ്യേറ്റവും നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്തി പിന്നീട് ഒരു തിയതി വെച്ച് അതിനെ നിയമവിധേയമാക്കുന്ന സ്ഥിരം രീതികളുടെ തനിയാവര്‍ത്തനമാണ് പുതിയ നീക്കവും. ഉമ്മന്‍ചാി ഗവണ്‍മെന്റ് ഭൂമിയുടെ കാര്യത്തില്‍ വമ്പിച്ച നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണീ തീരുമാനം. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേതു് എന്നും അദ്ദേഹം പറഞ്ഞു.