ഭീകരബന്ധമാരോപിച്ച്‌ നടത്തുന്ന അറസ്റ്റുകള്‍ക്ക്‌ പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യം : അജിത്‌ സാഹി
Posted on Jul 17 2012

കോട്ടയം: ഭീകരബന്ധമാരോപിച്ച്‌ നടത്തുന്ന അറസ്റ്റുകള്‍ക്ക്‌ പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നും ഇതിന്റെപേരില്‍ പിടികൂടുന്നവരെ വര്‍ഷങ്ങളോളം ജയിലിലിട്ടശേഷം നിരപരാധിയെന്നുകണ്ട്‌ വിട്ടയക്കുന്ന കാഴ്‌ചയാണ്‌ പലപ്പോഴും നാം കാണുന്നത്‌. ജയില്‍ മോചിതരാവുന്ന ഇവര്‍ക്ക്‌ നഷ്‌ടമാവുന്നത്‌ അവരുടെ ജീവിതമാണെന്നും ഇതിന്‌ പരിഹാരമായി ഉചിതമായ നഷ്‌ടപരിഹാരം നല്‍കുന്നതിന്‌ സര്‍ക്കാരിന്‌ ബാധ്യതയുണ്ടെന്നും പ്രമുഖ ദേശീയ മാധ്യമ പ്രവര്‍ത്തകനും തെഹല്‍ക മുന്‍എഡിറ്ററുമായ അജിത്‌ സാഹി പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹം നേരിടുന്നകരിനിയമ ഭീകരതയെക്കുറി ച്ച്‌ സോളിഡാരി സംഘടിപ്പിച്ച പൗരാവകാശ സമ്മേളനത്തില്‍ മുഖ്യ പ്രാഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തില്‍ 11 വര്‍ഷം മുന്‍പ്‌്‌ നടന്ന ആക്രമണത്തിനു ശേഷം ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹത്തിന്റെ മേല്‍ ചറുതും വലുതുമായ ഒട്ടേറെ ആക്രമണങ്ങളാണ്‌ അരങ്ങേറിയത്‌. അഫ്‌ഗാനിസ്ഥാനിലെയും ഇറാനിലെയും മുസ്‌ലിംങ്ങളുടെ മേല്‍ സൈനിക ആക്രമ ണങ്ങളാണ്‌ നടന്നത്‌. ഭീകര ബന്ധമാരോപിച്ച്‌ ആയിരക്കണക്കിന്‌ യുവാക്കളെയാണ്‌ ഇന്ത്യയില്‍ പിടികൂടി ജയിലില്‍ അടച്ചിട്ടുള്ളത്‌. ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളിലേറെയും ബോംബ്‌ സ്‌ഫോടനങ്ങളായാണ്‌ അരങ്ങേറിയത്‌. ഈ ബോംബുകള്‍ പൊട്ടിചിചിതറിയത്‌ സൈനിക കേന്ദ്രങ്ങളിലോ മറ്റു തന്ത്ര പ്രധാന മേഖലകളിലോ അല്ല. റെയില്‍വേ സ്റ്റേ ഷനിലും,പാതയോരങ്ങളിലും, ജനത്തിരക്കേറിയ ?384;്ഥളങ്ങളിലുമായിരുന്നു. ബോംബ്‌ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും വെറും സാധാരണക്കാരാണ്‌. മ്ര്രന്തിമാരോ പ്രമുഖ ഉദ്യോഗസ്ഥരോ സ്‌ഫോടനങ്ങളില്‍ ഇരയായതുമില്ല. ഇക്കാരണത്താല്‍ ഈ ബോംബുകള്‍ സ്‌താപിച്ചവര്‍ ലക്ഷ്യമിട്ടത്‌ വെറും സാധാരണക്കാരെയാണെന്ന്‌ മനസ്സിലാക്കാന്‍ കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകരാക്രമണങ്ങളുമായി ഒത്തു നോക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ സംശയദൃഷ്‌ടിയോടേ കാണാന്‍ കഴിയൂ. ഇവിടെ നടക്കുന്ന ഭീകരാക്രമണങ്ങള്‍ ഇന്ത്യന്‍ മുജാഹിദീന്റെപേരിലാണ്‌ അറിയപ്പെടുന്നത്‌. ഈ പ്രസ്ഥാനം എവിടെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നോ ഇവരുടെ പ്രവര്‍ത്തന ലക്ഷ്യമെന്താണെന്നോ ഇവരുടെ ആസഥാനമേതാമെന്നോ ഇതു വരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. .ഇവര്‍ക്ക്‌ ആവശ്യമായ പ്രവര്‍ത്തന ഫണ്ട്‌ എവിടെ നിന്ന്‌ ലഭിക്കുന്നു എന്നും കണ്ടെത്താന്‍ കഴിയുന്നില്ല. എല്ലാം സംശയത്തിന്റെ നിഴലിലാണ്‌ ആരോപിക്കുന്നത്‌. നിരപരാധിയെ കുറ്റവാളിയെന്നാരോപിച്ച്‌ ജയിലിടച്ച ഉദ്യോഗസ്ഥര്‍ ഇതിന്‌ മറുപടി പറയുന്നതിന്‌ ബാധ്യതയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം ആരോപിച്ച്‌ പിടികൂടുന്നവരെ ജയിലിലടക്കുന്നതിനായിനടപ്പിലാക്കിയ ടാഡയും പോട്ടയും പോലെയുള്ള കരിനിയമള്‍? ശക്തമായ പ്രതിഷേധം മൂലമാണ്‌ പിന്‍വലിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. സോളിഡാരിറ്റി ഏരിയാ പ്രസിഡണ്ട്‌ പി.എ നിസാം അധ്യക്ഷത വഹിച്ചു. എസ്‌.ഐ.ഒ എറണാകുളം ജില്ലാ പ്രസിഡണ്ട്‌ ജമാല്‍ പാനായിക്കുളം,സോളിഡാരി?ി ജില്ലാ പ്രസിഡണ്ട്‌ മുഹമ്മദ്‌ ഇബ്രാഹിം, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡണ്ട്‌ അബ്‌ദുള്‍ ജലീല്‍, സുനില്‍ ജാഫര്‍, അന്‍വര്‍ എം.എച്ച്‌ എന്നിവര്‍ സംസാരിച്ചു.