സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ടായി പി.എം.സാലിഹി(മലപ്പുറം)നെയും ജനറല്‍ സെക്രട്ടറിയായി എം.ഉമര്‍(പാലക്കാട്)നെയും തെരഞ്ഞെടുത്തു. സമദ് കുന്നക്കാവാണ് വൈസ് പ്രസിഡണ്ട്. സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സാലിഹ് നിലവില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മഞ്ചേരി സ്വദേശിയാണ്. ഉമര്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ സ്വദേശിയും നിലവില്‍ ജില്ലാ പ്രസിഡണ്ടുമാണ്. സമദ് കുന്നക്കാവ് സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചു വരികയാണ്. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായി ടി.ശാക്കിര്‍, എസ്.എം സൈനുദ്ദീന്‍, സാദിഖ് ഉളിയില്‍, ഡോ. വി. എം നിഷാദ്, ശിഹാബ് പൂക്കോട്ടൂര്‍, കെ നജാത്തുല്ല, എസ് ഇര്‍ഷാദ്, പി.കെ സാദിഖ്, പി. പി ജുമൈല്‍, മിയാന്‍ദാദ് ഷഹീന്‍ കെ.മൊയ്തുണ്ണി, അസ്‌ലം കാഞ്ഞിരപ്പള്ളി, നൗഷാദ്.സി.എ, ഹമീദ് സാലിം, ഡോ.സാഫിര്‍, മുഹ്‌സിന്‍ഖാന്‍, സമീര്‍ കാളികാവ് തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ഹിറാസെന്ററില്‍ നടന്ന തെരഞ്ഞെടുപ്പിന് സംസ്ഥാന രക്ഷാധികാരി എം.ഐ.അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി. സമദ് കുന്നക്കാവ് മീഡിയ സെക്രട്ടറി