സയണിസ്റ്റ് വംശീയ രാഷ്ട്രമായ ഇസ്രയേൽ തകരും – ഡോ.വി.പി. സുഹൈബ് മൗലവി

കൊച്ചി : ലോകത്തിലെ ഏറ്റവും ക്രൂരമായ വംശീയ ആക്രമണവും കൊലപാതകവും നടത്തുന്ന ഇസ്രയേൽ എന്ന സയണിസ്റ്റ് വംശീയ രാഷ്ട്രം തകരുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. ഇസ്രായേലിന്റെ ക്രൂരമായ വംശഹത്യ ആക്രമണവും പട്ടിണി മരണങ്ങളും നേരിടുന്ന ഫലസ്തീൻ ജനതയ്ക്കായി സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഫലസ്തീൻ പ്രാർത്ഥന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്ത് പട്ടിണി മൂലം കുഞ്ഞുങ്ങളടക്കം കൊല്ലപ്പെടുന്നത് മനുഷ്യരായി പിറന്നവർക്ക് കണ്ട് നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്തസാക്ഷിത്വത്തിലൂടെ […]
അഷ്റഫിന്റെ ആൾക്കൂട്ടക്കൊല കേരളത്തോട് പറയുന്നത് – ഷബീർ കൊടുവള്ളി

ഇക്കഴിഞ്ഞ ഏപ്രില്‍ 27നാണ് മംഗലാപുരത്തിനടുത്തുള്ള കുഡുപു ഗ്രാമത്തില്‍ ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപം അഷ്‌റഫ് എന്ന മലയാളി യുവാവ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. റെയില്‍വേസ്റ്റേഷനുകളില്‍ നിന്നും ബസ്റ്റാന്റുകളില്‍ നിന്നും പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് വില്‍പ്പന നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന അഷ്റഫിനെ, ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തിന് ശേഷം ഹിന്ദുത്വ ശക്തികളുടെ നേതൃത്വത്തില്‍ രാജ്യമൊട്ടുക്കും നടത്തപ്പെട്ടിട്ടുള്ള പൗരാവകാശ ലംഘനങ്ങളുടെയും ആള്‍ക്കൂട്ട […]
ഹിന്ദുത്വ വംശീയതക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തും – തൗഫീഖ് മമ്പാട്

അഭിമുഖം തൗഫീഖ് മമ്പാട് / ഷാഹിൻ സി.എസ് പുതിയ കാലത്തെ സാമൂഹ്യ സാഹചര്യത്തെക്കുറിച്ചും യുവാക്കളുടെ ഇടപെടലുകളെ കുറിച്ചും സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് സംസാരിക്കുന്നു. പുതിയ പ്രവർത്തന കാലയളവിന്റെ ആരംഭത്തിൽ തന്നെ ശ്രദ്ധേയമായ ഇടപെടലുകളും സംവാദങ്ങളും വിവാദങ്ങളുമൊക്കെയായി സോളിഡാരിറ്റി മുന്നോട്ട് പോകുന്ന കാഴ്ചയാണല്ലോ കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനകാലയളവിൽ സോളിഡാരിറ്റി മുൻഗണന നൽകാൻ ഉദ്ദേശിക്കുന്ന മേഖല ഏതാണ്? അതത് കാലത്തെ സമൂഹിക സാഹചര്യങ്ങളെ സുക്ഷമമായി വിലയിരുത്തിയാണ് സോളിഡാരിറ്റി അതിൻ്റെ മുൻഗണനാക്രമങ്ങൾ തീരുമാനിക്കാറുള്ളത്. ഇന്ന് നമ്മുടെ സമൂഹം […]
ഡിവൈസ്: യൂണിറ്റ് ഭാരവാഹികളുടെ സംഗമം

കോഴിക്കോട്: വംശീയതയെ സാഹോദര്യം കൊണ്ട് നേരിടണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംഘടിപ്പിച്ച പ്രാദേശിക ഭാരവാഹികളുടെ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയതയും വിഭാഗീയതയും ആയുധമാക്കി നാടിന്റെ സമാധാനം കെടുത്തുന്ന സംഘപരിവാർ ശക്തികൾക്കെതിരെ സാഹോദര്യത്തിന്റെ ചേർത്തു പിടിക്കൽ അനിവാര്യമാണെന്നും അതിനു ധാർമിക വിശുദ്ധിയുള്ള യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹ്യ തിന്മകൾക്കെതിരെ പോരാടുകയും അനീതികൾക്കെതിരെ കലഹിക്കുകയും ചെയ്യുന്ന മാതൃക യുവാക്കളെ വളർത്തിയെടുക്കാനാണ് ഇസ്‌ലാമിക യുവജന പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നതെന്ന് സോളിഡാരിറ്റി സംസഥാന […]
മുസ്‌ലിം ചെറുപ്പക്കാരെ വ്യാജ കേസുകളിൽ കുടുക്കാൻ ഭരണകൂടം ശ്രമിക്കുന്നു – ഡോ. അബ്ദുൽ വാഹിദ് ശൈഖ്

കോഴിക്കോട്: മുസ്‌ലിംകൾക്ക് മേൽ വ്യാജ തീവ്രവാദ ഭീകരവാദ കേസുകളിൽ പെടുത്താൻ ഭരണകൂടം ആസൂത്രിതമായി ശ്രമിക്കുന്നുവെന്നും അതിന്റെ ഉദാഹരമാണ് താനെന്നും ഡോ. അബ്ദുൽ വാഹിദ് ശൈഖ്. വഖഫ് ഭേദഗതി നിയമം പിൻവലിക്കുക, മുസ്‌ലിം വംശഹത്യ പദ്ധതികൾക്കെതിരെ’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2006 ൽ നടന്ന മുംബൈ ട്രെയിൻ സ്ഫോടന പരമ്പരകളെ തുടർന്ന് വ്യാജ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും നീണ്ട 9 […]
മുസ്‌ലിം വംശഹത്യക്കെതിരെ ആയിരങ്ങൾ പങ്കെടുത്ത് സോളിഡാരിറ്റി യുവജനറാലി

കോഴിക്കോട്: സംഘപരിവാറിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന മുസ്‌ലിം വംശഹത്യക്കെതിരെ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യുവജനറാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിന്റെ പിറക് വശത്തു നിന്നും ആരംഭിച്ച റാലി മുതലക്കുളത്ത് സമാപിച്ചു. അസമിൽ നടന്നു കൊണ്ടിരിക്കുന്ന മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കൽ, ബീഹാറിൽ വോട്ടർ പട്ടികയിൽ നടത്തിയിട്ടുള്ള ക്രമക്കേട്, ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശ് പൗരന്മാരെന്ന് മുദ്രകുത്തി നാട് കടത്തുകയോ ഡീറ്റെൻഷൻ സെന്ററുകളിലേക്ക് മാറ്റുകയോ ചെയ്യുന്നത്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകളുടെ വീടുകൾക്കും പള്ളികൾക്കും മറ്റ് […]
മുസ്‌ലിം വംശഹത്യ പദ്ധതികൾക്കെതിരെ സോളിഡാരിറ്റി യുവജനറാലിയും പൊതുസമ്മേളനവും നാളെ

കോഴിക്കോട്: സംഘപരിവാറിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന മുസ്‌ലിം വിരുദ്ധ ഉന്മൂലന പദ്ധതികൾക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന യുവജനറാലിയും പൊതുസമ്മേളനവും ഞായറാഴ്ച കോഴിക്കോട് നടക്കുമെന്ന് സോളിഡാരിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസമിൽ നടന്നു കൊണ്ടിരിക്കുന്ന മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കൽ, ബീഹാറിൽ വോട്ടർ പട്ടികയിൽ നടത്തിയിട്ടുള്ള ക്രമക്കേട്, ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശ് പൗരന്മാരെന്ന് മുദ്രകുത്തി നാട് കടത്തൽ, ഡീറ്റെൻഷൻ സെന്ററുകളിലേക്ക് മാറ്റുന്നത്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകളുടെ വീടുകൾക്കും പള്ളികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നേരെ നടത്തിയ ബുൾഡോസർ […]
