Our

Initiatives

Coearth Foundation

ആര്‍കിടെക്റ്റ്സ്, എഞ്ചിനീയര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍ തുടങ്ങി നിര്‍മ്മാണ മേഖലയില്‍ തല്‍പരായവരുടെ കൂട്ടായ്മയാണ് കോ എര്‍ത്ത്. പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ രീതികള്‍ പരിചയപ്പെടുത്തുക, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, ദുരന്ത നിവാരണത്തില്‍ എക്സപെര്‍ട്ട് ടീം ആയി പ്രവര്‍ത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

Darul Arqam

വ്യവസ്ഥാപിതമായി ഇസ്‍ലാമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത യുവാക്കള്‍ക്ക് ദീനി വിജ്ഞാനീയങ്ങളില്‍ പ്രാമാണിക അടിത്തറയുണ്ടാക്കുവാനുള്ള സംരഭമാണ് ദാറുല്‍ അര്‍ഖം. യുപ പണ്ഡിതര്‍ നയിക്കുന്ന ഇസ്‍ലാമിക പഠന ക്ലാസുകള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നു.

Solid Business Club

സോളിഡാരിറ്റിയുടെ നേതൃത്വത്തിലുള്ള ബിസിനസ് കൂട്ടായ്മയാണ് Solid Business Club. സംരഭകര്‍ക്ക് പരിശീലനങ്ങള്‍ നല്‍കുക, പുതിയ ബിസിനസ് പ്രവണതകള്‍ പരിചയപ്പെടുത്തുക, പരസ്പര സഹകരണ ഗ്രൂപ്പുകള്‍ രൂപീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.