News & Updates

ജുമുഅഃ സമയത്തെ HSST അറബിക് പി.എസ്.സി പരീക്ഷ സോളിഡാരിറ്റി പരാതി നല്‍കി

പരാതിയുടെ പൂര്‍ണരൂപം

To,

The Chairman,
Kerala Public Service Commission

From,

Thoufeek KP,
General Secretary,
Solidarity Youth Movement Kerala

വിഷയം: കേരള പി.എസ്.സി വെള്ളിയാഴ്ച ജുമുഅ സമയം നിശ്ചയിച്ച HSST പരീക്ഷ മാറ്റിവെക്കുന്നത് സംബന്ധിച്ച്

സർ,

കേരള പി എസ് സി 2023 ജൂൺ 23 വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ച HSST അറബിക് പരീക്ഷയുടെ സമയം 11.15 AM മുതൽ 1.45 PM വരെയാണ്. ഇത് ഇസ്‍ലാം മത വിശ്വാസികൾക്ക് വളരെ പ്രാധാന്യമേറിയ ജുമുഅ നമസ്കാരത്തിൻ്റെയും പ്രാർത്ഥനയുടെയും സമയമാണ്. സവിശേഷമായി HSST അറബിക് എക്സാം എഴുതുന്നതിൽ വലിയൊരു വിഭാഗം വിശ്വാസികൾ ഉണ്ടായിരിക്കെ ഈ സമയം അവർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്ന ഒന്നാണ്. വ്യത്യസ്ത സന്ദർഭങ്ങളിൽ പി.എസ്.സി എക്സാമുമായി ബന്ധപ്പെട്ട് ഈ വിഷയം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും വീണ്ടും ആവർത്തിക്കപ്പെടുന്നത് നിരാശാജനകമാണ്. വെള്ളിയാഴ്ച ദിവസത്തെ ജുമുഅ സമയം കൂടി പരിഗണിച്ചു പി.എസ്.സി പരീക്ഷയുടെ സമയം നിശ്ചയിക്കണമെന്നും 23/06/2023 ന് നടക്കുന്ന HSST Arabic Exam ൻ്റെ സമയം  വിശ്വാസികളുടെ ആവശ്യത്ത കൂടി പരിഗണിച്ച് അടിയന്തരമായി പുനക്രമീകരണം  നടത്തണമെന്നും ആവശ്യപ്പെടുന്നു.

എന്ന്,

തൗഫീഖ് കെ.പി,
ജനറൽ സെക്രട്ടറി,
സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് കേരള

Latest Updates