News & Updates

ഡിവൈസ്: യൂണിറ്റ് ഭാരവാഹികളുടെ സംഗമം

കോഴിക്കോട്: വംശീയതയെ സാഹോദര്യം കൊണ്ട് നേരിടണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംഘടിപ്പിച്ച പ്രാദേശിക ഭാരവാഹികളുടെ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയതയും വിഭാഗീയതയും ആയുധമാക്കി നാടിന്റെ സമാധാനം കെടുത്തുന്ന സംഘപരിവാർ ശക്തികൾക്കെതിരെ സാഹോദര്യത്തിന്റെ ചേർത്തു പിടിക്കൽ അനിവാര്യമാണെന്നും അതിനു ധാർമിക വിശുദ്ധിയുള്ള യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹ്യ തിന്മകൾക്കെതിരെ പോരാടുകയും അനീതികൾക്കെതിരെ കലഹിക്കുകയും ചെയ്യുന്ന മാതൃക യുവാക്കളെ വളർത്തിയെടുക്കാനാണ് ഇസ്‌ലാമിക യുവജന പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നതെന്ന് സോളിഡാരിറ്റി സംസഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ മസീഹുസ്സമാൻ അൻസാരി മുഖ്യാതിഥിയായിരുന്നു.

വിവിധ സെഷനുകളിലായി ഡോ. ഇല്യാസ് മൗലവി, സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ, സെക്രട്ടറിമാരായ സജീദ് പി.എം, അജ്മൽ കെ.പി, അനീഷ് മുല്ലശ്ശേരി, അനീസ് ആദം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സുഹൈബ് സി.ടി, ഷാഹിൻ സി.എസ് എന്നിവർ സംസാരിച്ചു.

Latest Updates