News & Updates

മുസ്‌ലിം വംശഹത്യക്കെതിരെ ആയിരങ്ങൾ പങ്കെടുത്ത് സോളിഡാരിറ്റി യുവജനറാലി

കോഴിക്കോട്: സംഘപരിവാറിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന മുസ്‌ലിം വംശഹത്യക്കെതിരെ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യുവജനറാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിന്റെ പിറക് വശത്തു നിന്നും ആരംഭിച്ച റാലി മുതലക്കുളത്ത് സമാപിച്ചു. അസമിൽ നടന്നു കൊണ്ടിരിക്കുന്ന മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കൽ, ബീഹാറിൽ വോട്ടർ പട്ടികയിൽ നടത്തിയിട്ടുള്ള ക്രമക്കേട്, ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശ് പൗരന്മാരെന്ന് മുദ്രകുത്തി നാട് കടത്തുകയോ ഡീറ്റെൻഷൻ സെന്ററുകളിലേക്ക് മാറ്റുകയോ ചെയ്യുന്നത്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകളുടെ വീടുകൾക്കും പള്ളികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നേരെ നടത്തിയ ബുൾഡോസർ രാജ് തുടങ്ങിയവയിലൂടെ സമാനതകളില്ലാത്ത വിധം ഇന്ത്യയിൽ ഫാസിസം മുസ്‌ലിമിന്റെ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്. ഇത്തരം ഹിന്ദുത്വ ഫാസിസ്റ്റ് പദ്ധതികൾക്കെതിരെയായിരുന്നു പ്രതിഷേധറാലി സംഘടിപ്പിച്ചത്. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ബിനാസ് ടി.എ, സംസ്ഥാന കമ്മിറ്റിയംഗം റഊഫ് മൂഴിക്കൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Latest Updates