News & Updates

ബാബരിവിധി: നീതിനിഷേധം ജനാധിപത്യത്തെ ദുർബലപ്പെടുത്തും- ബഹുജന സംഗമം

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”]

കോഴിക്കോട്: ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീംകോടതി വിധി കോടതി തന്നെ കണ്ടെത്തിയ വസ്തുതകൾക്ക് നിരക്കാത്തതും നീതി നിഷേധവുമാണ്. ഇത്തരം നീതി നിഷേധങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തും. രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും നിലനിൽക്കണമെന്നാഗ്രഹിക്കുന്നവരെല്ലാം നീതിക്കായുള്ള ഈ പോരാട്ടത്തിൽ അണിനിരക്കണമെന്നും ‘ബാബരി: നീതിയാണ് പരിഹാരം’ എന്ന തലക്കെട്ടിൽ എസ്.ഐ.ഒയും സോളിഡാരിറ്റിയും സംഘടിപ്പിച്ച ബഹുജന സംഗമം അഭിപ്രായപ്പെട്ടു.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി സന്തുലിതമാണെന്ന വാദം ഇവിടെ ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ കേസിൽ മുഖ്യകക്ഷിയായ മുസ്ലിംകളോടുള്ള വ്യക്തമായ അനീതിയാണ് വിധിയെന്ന് എം.പി ഇ.ടി മുഹമ്മദ് ബഷീർ സംഗമം ഉൽഘാടനം ചെയതു കൊണ്ട് പറഞ്ഞു. കോടതി വിധി പൂർണമായും നീതിപൂർവ്വമാണെന്ന് പറയുന്നവർ തന്നെ ഇതിനെതിരെ പ്രതികരിക്കുന്നത് തടയുന്നത് വൈരുധ്യമാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ധീരമായി ഉപയോഗിക്കണമെന്നും അത് ജനാധിപത്യവും ഭരണകൂടവും നമുക്ക് നൽകുന്ന അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രിംകോടതി വിധിയെ മാനിക്കുമ്പോൾ തന്നെ അതിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള അവകാശം വിനിയോഗിക്കുകയാണെന്നും ഇത്തരം വിധികൾ ഏതെങ്കിലും സമുദായത്തിന്റെ പ്രശ്നമായല്ല എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്നമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു. ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും പ്രതിസന്ധിയിലാക്കുകയാണ് ഈ വിധിയിലൂടെ കോടതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ നിയമ വ്യവസ്ഥയിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം നില നിർത്താൻ നിതിനിഷേധങ്ങൾക്കെതിരായ പോരാട്ടം അനിവാര്യമാണെന്ന് തുടർന്ന് സംസാരിച്ച സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ പ്രഫ. എ.പി അബ്ദുൽ വഹാബ് പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ അധ്യക്ഷത വഹിച്ച ബഹുജന സംഗമത്തിൽ എസ്.ഐ.ഒ ദേശീയ പ്രസിഡന്റ്  ലബീദ് ഷാഫി, അബ്ദുശ്ശുക്കൂർ അൽ ഖാസിമി, എൻ.പി.ചെക്കുട്ടി, അഡ്വ.പി.എ. പൗരൻ, എ.സജീവൻ, ഗോപാൽ മേനോൻ, കടക്കൽ ജുനൈദ്, അനൂപ് വി.ആർ, കെ.എ.ഷാജി, അഡ്വ. അംബിക, ശിഹാബ് പൂക്കോട്ടൂർ, സി.വി.ജമീല, കെ.എസ് നിസാർ, അഫീദ അഹ്മദ് എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി സ്വാഗതവും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി നൗഷാദ് സി.എ നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates