News & Updates

സി.പി.എമ്മിന്റെ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളെ ചെറുക്കും -സോളിഡാരിറ്റി

സി.പി.എമ്മിന്റെ വർഗീയ ധ്രുവീകരണ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെക്കുമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്. സോളിഡാരിറ്റി വടകരയിൽ സംഘടിപ്പിച്ച ‘മാഷാ അല്ലാഹ് സ്റ്റിക്കർ, കാഫിർ സ്ക്രീൻഷോട്ട്: സി.പി.എമ്മിന്റെ വർഗീയ ​ധ്രുവീകരണ നീക്കങ്ങളെ ചെറുക്കുക’ പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്താകമാനം രൂപപ്പെട്ട ഇസ്‍ലാമോഫോബിയയു​ടെ അന്തരീക്ഷം ഉപയോഗപ്പെടുത്തി അധികാരം സംരക്ഷിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങൾ കേരളത്തിന്റെ സാമൂഹിക മണ്ഡലത്തെ വിഷലിപ്തമാക്കുമെങ്കിലും സി.പി.എം തിരിച്ചറിയണം എന്നദ്ദേഹം പറഞ്ഞു.

പൊതുസമ്മേളനം ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മതസൗഹാർദത്തിന്റെ അന്തരീക്ഷത്തി​ന് കുത്തകയവകാശപ്പെടുന്ന ഇടതുപക്ഷം മുസ്‍ലിം സമുദായത്തെ അരികുവൽക്കരിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസത്തിന്റെ ആവിർഭാവത്തിനും പതിറ്റാണ്ടുകൾക്കുമുമ്പുതന്നെ പാരസ്പര്യത്തിന്റെ ആശയം പ്രചരിപ്പിച്ച മതപണ്ഡിതർ കഴിഞ്ഞുപോയ നാടാണിതെന്ന് ഇടതുപക്ഷം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽകിഫ്ൽ വി.പി, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശംസീർ ഇബ്രാഹീം, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സക്കീർ പുറക്കാട്, ഏരിയ പ്രസിഡന്റ് ശാനിബ് എൻ.പി എന്നിവർ സംസാരിച്ചു.


‘മാഷാ അല്ലാഹ് സ്റ്റിക്കർ, കാഫിർ സ്ക്രീൻഷോട്ട്: സി.പി.എമ്മിന്റെ വർഗീയ ​ധ്രുവീകരണ നീക്കങ്ങളെ ചെറുക്കുക‘ സോളിഡാരിറ്റി വടകരയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യുന്നു.

Latest Updates