News & Updates, Press Release

ലക്ഷദ്വീപിനെ ഹിന്ദുത്വവൽകരിക്കാൻ അനുവദിക്കരുത് : സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px” header_font=”notosansmalayalam||||||||”]

ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന സംഘ പരിവാർ നടപടികളെ പൗര സമൂഹം ചോദ്യം ചെയ്യണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു.ദ്വീപിലെ ഭരണ ക്രമങ്ങളെ അട്ടിമറിച്ചുകൊണ്ട് ബിജെപി നേതാവ് പ്രഭുൽ പട്ടേലിനെ അഡ്മിനിസ്ട്രേഷൻ ചുമതല ഏൽപ്പിച്ചത് മുതൽ ഹിന്ദുത്വ ഭരണകൂടത്തിന്റെ പദ്ധതികളാണ് അവിടെ നടപ്പിലാക്കപ്പെടുന്നത്.

99% മുസ്ലിംകൾ അധിവസിക്കുന്ന ദ്വീപിൽ വിമതശബ്ദങ്ങളെ തടയാൻ ഗുണ്ടാ ആക്ട് പ്രയോഗിക്കല്‍, ബീഫ് നിരോധനം, ദ്വീപില്‍ ഇത്രകാലമില്ലാതിരുന്ന മദ്യം ലഭ്യമാക്കല്‍, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കുന്ന നിയമ നിര്‍മാണം, തുടങ്ങിയ നടപടികളിലൂടെ ദ്വീപിലെ മുസ്ലിംകളെ സംഘപരിവാർ വേട്ടയാടുകയാണ്. ഇതിനോടകം തന്നെ വ്യാപകമായ പ്രതിഷേധങ്ങൾ ദീപ് നിവാസികളിൽ നിന്ന് ഉണ്ടായിക്കഴിഞ്ഞു.ദ്വീപിനോട് ചേർന്ന് കിടക്കുന്ന കേരളത്തിന്‌ ഈ വിഷയത്തിൽ സവിശേഷമായ പിന്തുണ നൽകാൻ സാധിക്കണം.പ്രതിഷേധിക്കുന്ന ദ്വീപ് നിവാസികൾക്ക് സോളിഡാരിറ്റിയുടെ അഭിവാദ്യങ്ങൾ നഹാസ് മാള അറിയിച്ചു..

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates