News & Updates

സോളിഡാരിറ്റി സിഗ്നേച്ചര്‍ ലോഞ്ച് ചെയ്തു

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

കോഴിക്കോട്: യുവാക്കളുടെ വൈവിധ്യമാര്‍ന്ന കഴിവുകളെയും നന്മകളെയും പ്രോത്സാഹിപ്പിക്കാനും ചേര്‍ത്തുപിടിക്കാനും സോളിഡാരിറ്റി ആവിഷ്‌കരിക്കുന്ന സോളിഡാരിറ്റി സിഗ്നേച്ചര്‍ ലോഞ്ച് ചെയ്തു. പ്രളയദുരിതാശ്വാസത്തിലേക്ക് തന്റെ കടയിലുള്ളതെല്ലാം സംഭവന നല്‍കി മാതൃകയായ നൗഷാദ് കൊച്ചിയാണ് സിഗ്നേച്ചര്‍ മാതൃക പ്രകാശനം ചെയ്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, സംസ്ഥാന സെക്രട്ടറിമാരായ മുഈനുദ്ദീന്‍ അഫ്‌സല്‍, അന്‍വര്‍ കെ.സി, ജുമൈല്‍ പി.പി, കോഴിക്കോട് സിറ്റി പ്രസിഡന്റ് അഷ്‌കറലി, നൂഹ്, ഷാഹുല്‍ ഹമീദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ സോളിഡാരിറ്റി സിഗ്നേച്ചറിന്റെ ആദ്യ ആദരം കമാല്‍ വരദൂര്‍ നൗഷാദ് കൊച്ചിക്ക് കൈമാറി.
കേരളത്തിലെ സാമൂഹിക-കാലാ-കായിക-സാംസ്‌കാരിക മേഖലകളില്‍ മികവ് പുലര്‍ത്തുന്നവരെ ആദരിക്കാനും സമൂഹത്തിന്റെ മുഖ്യധാരയുടെ ശ്രദ്ധയില്‍പെടാതെ പോകുന്ന പ്രതിഭകളെ ആദരിക്കാനും സോളിഡാരിറ്റി ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് സോളിഡാരിറ്റി സിഗ്നേച്ചര്‍. നന്മയുടെയും സ്‌നേഹത്തന്റെയും കുളിര്‍മകള്‍ പ്രോത്സാഹിപ്പിക്കാനും പകയുടെയും വിദ്വേഷത്തിന്റെയും കാലത്ത് പരസ്പര ബഹുമാനവും സ്‌നേഹവും വര്‍ധിപ്പിക്കാനും ഇത്തരം സംരംഭങ്ങള്‍ സഹായകമാകട്ടെയെന്ന് നൗഷാദ് കൊച്ചി ആശംസിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates