ഹരിയാനയിലെ നൂഹിൽ ഭരണകൂടവും സംഘ്പരിവാറും നേരിട്ട് വംശീയാക്രമണങ്ങൾ നടത്തുകയാണെന്നും ഹരിയാനയിൽ നടക്കുന്ന ഹിന്ദുത്വവാദികളുടെ വംശീയാക്രമണങ്ങൾക്കെതിരെയും മുസ്‌ലിംകൾക്കെതിരായ ബുൾഡോസർ ഭീകരതക്കെതിരെയുമുള്ള പോരാട്ടങ്ങൾ ശക്തിപ്പെടേണ്ടതുണ്ടെന്നും ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി മുജീബ്റഹ്‌മാൻ സാഹിബ്. സോളിഡാരിറ്റി കേരള സംഘടിപ്പിച്ച സംസ്ഥാന മെമ്പേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുഗ്രാമിന്റെയും നൂഹിന്റെയും നിലവിളി പുറത്താരും കേൾക്കുന്നില്ലായെന്നും വാക്കുകൾക്ക് ഹരിയാനയുടെ വേദന ഒപ്പിയെടുക്കാൻ സാധിക്കില്ലായെന്നും മണിപ്പുരിനൊപ്പം ഹരിയാനയുടെയുംരോദനം ലോകം കേൾക്കണം, കേൾപ്പിക്കണം. ആരും തിരിഞ്ഞ് നോക്കാത്ത അവിടെയുള്ള പച്ച മനുഷ്യർക്കും നീതി ലഭിക്കണം. നീതി ലഭ്യമാകുംവരെ നൻമേച്ചുക്കളായ മുഴുവൻ മനുഷ്യരുംഈ മർദിത ജനതക്കൊപ്പം നിലയുറപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ്.സി.ടി മെമ്പേഴ്സ് മീറ്റിന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സമാപന പ്രഭാഷണവും സംസ്ഥാന സെക്രട്ടറി ടി.പി സ്വാലിഹ് സ്വാഗത ഭാഷണവും നടത്തി. സംസ്ഥാന സെക്രട്ടറി അസ്‌ലം അലി,ജോയിന്റ് സെക്രട്ടറി അബ്ദുൽ ജബ്ബാർ ആലങ്കോൾ തുടങ്ങിയവർ മെമ്പേഴ്സ് മീറ്റിന് നേതൃത്വം നൽകി.