[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px” header_font=”notosansmalayalam||||||||”]
യു പി യിൽ വരുന്ന തെരഞ്ഞെടുപ്പിനെ ആഭിമുഖീകരിക്കാൻ ബി ജെ പിക്ക് എടുത്തുപറയാനുള്ളത് തങ്ങളുടെ വംശീയ പദ്ധതികൾ മാത്രമാണ് എന്നും വികസന പ്രവർത്തനങ്ങളെക്കുറിച്ച് അവർക്ക് ഒന്നും പറയാനില്ല എന്നും പൗരത്വ പ്രക്ഷോഭ നേതാവും മത പണ്ഡിതനുമായ മൗലാന താഹിർ മദനി പറഞ്ഞു.
“വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം” എന്ന പ്രമേയത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം കണ്ണൂരിൽ ഉത്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിൽ സംഘപരിവാർ തകർക്കുന്ന സൗഹൃദാന്തരീക്ഷം മുസ്‌ലിംങ്ങൾക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ വലിയ നഷ്ട്ടമാണ് ഉണ്ടാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന സമ്മേളനത്തിന്റെ പ്രഖ്യാപനം ജമാഅതെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് നിർവഹിച്ചു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ പി മുജീബ് റഹ്‌മാൻ,ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി റഹ്മാബി,ജി.ഐ.ഒ പ്രസിഡന്റ് അഡ്വ തമന്ന സുൽത്താന, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സാലാഹുദ്ധീൻ എന്നിവർ സംസാരിച്ചു.ജമാഅത്തെ ഇസ്‌ലാമി മേഖല നാസിം യു.പി സിദ്ധീഖ്, ജമാഅത്തെ ഇസ്‌ലാമി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സി.പി ഹാരിസ് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജുമൈൽ പി.പി സ്വാഗതവും, സോളിഡാരിറ്റി കണ്ണൂർ ജില്ലാ പ്രസിഡന്റ് സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ യുവജന റാലിയും സംഘടിപ്പിച്ചിരുന്നു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]