[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”27px”]
എറണാംകുളം : സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍ റസിസ്റ്റന്‍സ് വാളും ഗ്രാഫിക്‌സുകളും തയാറാക്കിയിരിക്കുന്നത്.ഇസ്രയേ
കശ്മീരി ചിത്രകാരന്‍ മീര്‍ സുഹൈലിന്റെ ചിത്രങ്ങളാണ് വലിയ കാന്‍വാസിലിവിടെ ചിത്രീകരിച്ചു ആവിഷ്‌കാരങ്ങളില്‍ ചിലത്.ഗാന്ധിയെ വെട്ടി സവര്‍ക്കറെ സ്ഥാപിക്കാനുള്ള ഫാഷിസ്റ്റ് ശ്രമം ,ഹിജാബിനെ മുന്‍നിര്‍ത്തി മുസ്ലിം പെണ്‍കുട്ടികളെ സംഘ്പരിവാര്‍ ടാര്‍ജറ്റ് ചെയ്യുന്നത് ,കശ്മീര്‍ ഫയല്‍സ് പോലുള്ള പ്രൊപഗണ്ട ഫിലിമുകള്‍ ലക്ഷ്യം വെക്കുന്ന അജണ്ടകള്‍ എന്നിവയുടെയെല്ലാം ഗ്രാഫിക്‌സ് റെസിസ്റ്റന്‍സ് വാളില്‍ ചിത്രീകരിച്ചിട്ടുണ്ട്. വംശീയമതിലുകള്‍ തകരുക തന്നെ ചെയ്യും എന്നത് പ്രതീകാത്മകമായി ചിത്രീകരിക്കുംവിധം തകര്‍ന്ന മതിലിനകത്തു കൂടെയാണ് സമ്മേളന പ്രവേശന കവാടം ഒരുക്കിയിരിക്കുന്നത്. മതില് കടന്ന് കവാടത്തിലേക്ക് പ്രവേശിച്ചാല്‍ ബാബരി മസ്ജിദിന്റെ രണ്ട് ചിത്രീകരണങ്ങള്‍ കാണാം .മുസ്ലിം ഭാവനയില്‍ ഭാവിയില്‍ ഉയരുന്ന ബാബരി മസ്ജിദിന്റെ രൂപവും അതിന് പിന്നില്‍ ഫാഷിസ്റ്റുകള്‍ തകര്‍ക്കുന്നതിന് മുമ്പുള്ള ബാബരിയുടെ രൂപവുമാണുള്ളത്.വാരിയം കുന്നന്‍ ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാളികളുടെയും മുസ്‌കാന്‍ മുഷ്ടി ചുരുട്ടി പ്രതിഷേധിക്കുന്ന കട്ടൗട്ടുകളും ആവിഷ്‌കാരത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
[/et_pb_text][et_pb_gallery _builder_version=”3.0.100″ show_title_and_caption=”on” show_pagination=”on” gallery_ids=”4162,4165,4166″ fullwidth=”off” orientation=”landscape” zoom_icon_color=”#00a8ff” hover_overlay_color=”rgba(255,255,255,0.9)” background_layout=”light” pagination_font_size_tablet=”51″ pagination_line_height_tablet=”2″ /][/et_pb_column][/et_pb_row][/et_pb_section]