Press Release

പന്തീരങ്കാവ് കേസ്: എന്‍.ഐ.എ കെട്ടിച്ചമച്ച കേസുകളുടെ യാഥാര്‍ഥ്യം വ്യക്തമാക്കുന്നു- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

കോഴിക്കോട്: പന്തീരങ്കാവ് കേസില്‍ കുറ്റാരോപിതനായ ത്വാഹ ഫസലിനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടെന്ന അലന്‍ ശുഐബ് കോടതിയില്‍ നല്‍കിയ മൊഴി വലിയ ഗൗരവമുള്ള കാര്യമാണ്. രാജ്യത്ത് എന്‍.ഐ.എ ഏറ്റെടുത്ത് നടത്തുന്ന കേസുകളില്‍ എന്തെല്ലാം തരത്തിലുള്ള കെട്ടിച്ചമക്കലുകളാണ് നടക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ഒരു തെളിവുമില്ലാത്ത കേസുകളില്‍ പോലും കുറ്റാരോപിതരില്‍ ചിലരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കെണിയില്‍ വീഴ്ത്തിയും മാപ്പുസാക്ഷികളാക്കി കേസ് നിലനിര്‍ത്തുകയാണ് എന്‍.ഐ.എ തുടങ്ങിയതുമുതല്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴും തെളിയിക്കപ്പെടാത്ത നൂറുകണക്കിന് കേസുകളില്‍ ആയിരത്തിലധികം നിരപരാധികളാണ് വിചാരണ തടവുകാരായി കഴിയുന്നത്. ഞങ്ങള്‍ അലനെ മാപ്പുസാക്ഷിയാകാന്‍ നിര്‍ബന്ധിച്ചിട്ടില്ല, അവന് വേണമെങ്കില്‍ മാപ്പുസാക്ഷിയാകാമെന്ന ഒഴുക്കന്‍ മട്ടിലുള്ള വാദമാണ് എന്‍.ഐ.എ കോടതിയില്‍ ഉന്നയിച്ചത്. തങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ കേസിലും നടത്തുന്ന കളിയാണിതെന്നാണ് ഈ മനോഭാവം സൂചിപ്പിക്കുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates