Regional Updates

സോളിഡാരിറ്റി തെഞ്ചീരിപറമ്പ് ജനകീയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

[et_pb_section bb_built=”1″ fullwidth=”on” _builder_version=”3.0.100″][et_pb_fullwidth_post_title title=”off” meta=”off” featured_placement=”above” _builder_version=”3.0.100″ title_level=”h2″ title_text_align=”left” title_font_size=”22px” title_font_size_tablet=”16px” title_font_size_last_edited=”on|desktop” meta_text_align=”left” background_size=”initial” background_position=”top_left” background_repeat=”repeat” custom_margin_phone=”||0px|” custom_margin_last_edited=”on|phone” author=”on” date=”on” categories=”on” comments=”on” featured_image=”on” text_color=”dark” text_background=”off” /][/et_pb_section][et_pb_section bb_built=”1″ _builder_version=”3.0.100″ custom_margin=”-50px|0px|0px|0px” custom_margin_tablet=”-75px|0px|0px|0px” custom_margin_last_edited=”on|tablet” custom_padding=”0px|0px|0px|0px”][et_pb_row custom_width_px=”1280px” custom_margin=”0px|||” padding_top_1=”0px” _builder_version=”3.0.100″ module_alignment=”center”][et_pb_column type=”4_4″][et_pb_post_title author=”off” comments=”off” featured_image=”off” _builder_version=”3.0.100″ custom_margin=”0px|||” custom_padding=”0px|||” /][et_pb_text _builder_version=”3.0.100″ text_font_size=”16px” background_layout=”light”]

കൊടിയത്തൂർ: പ്രകൃതിയെ നശിപ്പിച്ച് നടത്തുന്ന വികസനം നാടിനും സമൂഹത്തിനും ആപത്താണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ പി. മുജീബ്റഹ്മാൻ. എരഞ്ഞിമാവ് തെഞ്ചീരിപ്പറമ്പിൽ സോളിഡാരിറ്റി നിർമിച്ച ജനകീയ കുടിവെള്ള പദ്ധതി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങൾ നിഷേധിക്കപ്പെട്ടതിന്റെ ഒടുവിലെത്തെ രക്തസാക്ഷിയാണ് മധുവെന്നും, കുടിവെള്ളം പോലുള്ള അടിസ്ഥാനാവശ്യങ്ങങ്ങൾക്കായുള്ള ഇത്തരം കൂട്ടായ്മകൾ ശ്ലാഘ നീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിറ്റാണ്ടുകളായി കുടിവെള്ളത്തിനായ് അലയുന്ന
നാൽപതോളം കുടുംബങ്ങൾക്ക് ഏറെ ആശ്വാസമാകുന്നതാണ്  പദ്ധതി.  മാടാമ്പി, കാരക്കുറ്റി ലക്ഷംവീട് കോളനി കുടിവെള്ള പദ്ധതികൾക്കു ശേഷം കൊടിയത്തൂർ പഞ്ചായത്തിൽ സോളിഡാരിറ്റി നിർമിച്ചു നൽകുന്ന മൂന്നാമത്തെ കുടിവെള്ള പദ്ധതിയാണ് തെഞ്ചീരിപ്പറമ്പ് പദ്ധതി.
ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് കെ.ടി.അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി.അബ്ദുല്ല മുഖ്യപ്രഭാഷണം നിർവഹിച്ചു. പദ്ധതിക്കായി മാതൃകാ പ്രവർത്തനം നടത്തിയ കെ.പി.സി.മുഹമ്മദ് കുട്ടിയെ ചടങ്ങിൽ ആദരിച്ചു. വാർഡ് മെമ്പർ സുജ ടോം, അഡ്വ. എ.കെ. ഇസ്മാഈൽ വഫ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് കെ.സി. അൻവർ ചെറുവാടി, ലുഖ്മാൻ എരഞ്ഞിമാവ്, ഹരീഷ്, അസൈൻ, കരീം, സുകുമാരൻ, പി സി.നിസാം സംസാരിച്ചു.
പദ്ധതി സമർപ്പണത്തോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റ് ‘ഉറവ’യുടെ പ്രകാശനം അഡ്വ. എ.കെ ഇസ്മാഈൽ വഫ പി.പി ശൗക്കത്തലിക്ക് നൽകി പ്രകാശനം നിർവഹിച്ചു. പദ്ധതി കൺവീനർ മുസ്തഖീം കാരണത്ത് സ്വാഗതവും സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ജാഫർ പുതുക്കുടി നന്ദിയും പറഞ്ഞു. നൗഷാദ് എരഞ്ഞിമാവും സംഘവും അവതരിപ്പിച്ച ഇശൽ വിരുന്ന് അരങ്ങേറി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates