Regional Updates

എറണാകുളം -പീപ്പിൾ ഫൌണ്ടേഷൻ, സോളിഡാരിറ്റി, KIM എന്നിവയുടെ ആഭിമുഖ്യത്തിൽ പീപ്പിൾസ് ഹോം പദ്ധതി നിർമിച്ച ഭവനത്തിന്റെ താക്കോൽ ദാനം

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”15px”]

പറവൂർ -പീപ്പിൾ ഫൌണ്ടേഷൻ,സോളിഡാരിറ്റി, KIM എന്നിവയുടെ ആഭിമുഖ്യത്തിൽ പീപ്പിൾസ് ഹോം പദ്ധതിയിൽപെടുത്തി നിർധന കുടുംബത്തിന് വടക്കേക്കര കുഞ്ഞിത്തൈയിൽ നിർമിച്ച ഭവനത്തിന്റെ താക്കോൽ ദാനം ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ്‌ MK അബൂബക്കർ ഫാറൂഖി നിർവഹിച്ചു, ജനസേവനം ദൈവാരാധന എന്ന ഇസ്‌ലാമിക ആശയമാണ് ഇത്തരം പുണ്യ പ്രവർത്തികളുടെ പ്രചോദനമെന്ന്‌ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ ജമാൽ പാനായിക്കുളം അദ്യക്ഷദ വഹിച്ചു. വടക്കേക്കര മഹല്ല് ഖത്തീബ് അഹമ്മദ് ഹുസൈൻ റഷാദി, Kim പ്രധിനിധി Mu ഹാഷിം, ജമാഅത്തെ ഇസ്‌ലാമി പറവൂർ ഏരിയ പ്രസിഡന്റ്‌ MKജമാലുദ്ധീൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഭാവന പദ്ധതി കൺവീനർ MA റഷീദ് പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു. സോളിഡാരിറ്റി പ്രവർത്തകരുടെ അദ്വാനവും സുമനസ്സുകളുടെ സാമ്പത്തിക സഹായവുമാണ് പണി ഇത്രയും പെട്ടെന്ന് പൂര്തീകരിച്ചു താമസ യോഗ്യമാക്കാൻ സാദിച്ചതെന്നു റിപ്പോർട്ടിൽ പരാമർശിച്ചു. സോളിഡാരിറ്റി ജില്ലാ ജന: സെക്രട്ടറി ഷഫീഖ് കരിങ്ങാംതുരുത്ത് സ്വാഗതവും, ജമാഅത്തെ ഇസ്‌ലാമി വടക്കേക്കര ഹൽഖ നസിം TK അബ്ദുള്ള നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates