സോളിഡാരിറ്റിക്യാമ്പയിന്‍: മണ്ണ്, വെള്ളം രാസമാലിന്യ പരിശോധനക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി
പാലക്കാട്: ‘പുതിയ കേരളം മണ്ണിനുനും മഷ്യനും വേണ്ടി സോളിഡാരിറ്റി’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പ്രളയബാധിത പ്രദേശങ്ങളിലെ മണ്ണിന്റെയും വെള്ളത്തിന്റെയും രാസമാലിന്യ പരിശോധനക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. പാലക്കാട് കാവില്‍പ്പാട് കോളനിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും കുറിച്ച് ആഴമുള്ള ആലോചനകളും സംവാദങ്ങളും കേരളീയ പൊതുമണ്ഡലത്തില്‍ വികസിപ്പിച്ചു കൊണ്ടുവരിക എന്നതാണ് ക്യാമ്പയിനിലൂടെ സോളിഡാരിറ്റി ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കൃഷി പരിസ്ഥിതി വികസനം തുടങ്ങിയ വിഷയങ്ങളിലെല്ലാം കാതലായ മാറ്റങ്ങള്‍ […]
പുതിയ കേരളം: മണ്ണിനും മനുഷ്യനും വേണ്ടി സോളിഡാരിറ്റി സെമിനാര്‍ ബുധനാഴ്ച
കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നും സംഭവിച്ചിട്ടില്ലാത്ത ഒരു മഹാപ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് കേരളം. പ്രളയാനന്തര കേരളം ഒരുപാട് ചോദ്യങ്ങള്‍ നമ്മുടെ മുമ്പാകെ ഉയര്‍ത്തുന്നുണ്ട്. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും കുറിച്ചമുള്ള ആഴമുള്ള ആലോചനകളും സംവാദങ്ങളും പൊതുമണ്ഡലത്തില്‍ വികസിച്ചു വരുന്നു. കൃഷി, കച്ചവടം, പാര്‍പ്പിടം, പരിസ്ഥിതി, വികസനം മുതലായ വിഷയങ്ങളിലെല്ലാം കാതലായ മാറ്റങ്ങള്‍ വരണമെന്നും ബദല്‍ രീതികള്‍ ഉയര്‍ന്നു വരണമെന്നുമുള്ള ആവശ്യം ശക്തമാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷം ഇക്കാര്യങ്ങളെല്ലാം കൃത്യമായി പറയാന്‍ ശ്രമിച്ച യുവജന പ്രസ്ഥാനമാണ് സോളിഡാരിറ്റി. […]