പൗരത്വം തെളിയിക്കുന്നതിന് പകരം ധീരപാരമ്പര്യം തിരിച്ചുപിടിക്കുക സോളിഡാരിറ്റി, എസ്.ഐ.ഒ ഡിഗ്നിറ്റി കാരവന്‍ ഞായറാഴ്ച
മലപ്പുറം: രാജ്യത്ത് മുസ്‌ലിംകളടക്കമുള്ള വിവിധ ജനവിഭാഗങ്ങളുടെ പൗരത്വത്തെ സംശയത്തിന്റെ നിഴലിലാക്കുന്ന പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ പട്ടിക എന്നിവ നടപ്പാക്കാന്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുകയാണ്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ച് അവ നടപ്പാക്കുമെന്നുതന്നെയാണ് അഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ നമ്മള്‍ പൗരത്വം തെളിയിക്കാനിറങ്ങിയാല്‍ രാജ്യത്തെ ഓരോ പൗരനും അതിനായി കുറെ സമയം കളയേണ്ടിവരുമെന്നതാകും വലിയ ദുരന്തം. സംഘ്പരിവാറിന്റെ ആസൂത്രിത പദ്ധതിയായ മുസ്‌ലിം വംശഹത്യയുടെ പ്രായോഗിക രൂപമായി ഇത് മാറുകയും ചെയ്യും. […]