വയനാട് ഏറ്റുമുട്ടൽ കൊല: കേരളാപൊലീസിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണം -സോളിഡാരിറ്റി
വയനാട് വൈത്തിരിയിൽ വെച്ച് തണ്ടർബോൾട്ടുമായുള്ള വെടിവെപ്പിൽ സി.പി.ജലീലടക്കമുള്ള മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ദുരൂഹത ജനിപ്പിക്കുന്നതാണെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് സമദ് കുന്നക്കാവ് അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട സി.പി.ജലീലിന്റെ പാണ്ടിക്കാട്ടെ വീട്ടിൽ മാതാവിനെ സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തണ്ടർബോൾട്ട് നടത്തിയ വെടിവെപ്പിലും ഏറ്റുമുട്ടലില്‍ കൊലയിലും ഭരണകൂട ഭാഷ്യം അപ്പടി വിശ്വസിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ധാരാളം അവ്യക്തതകളുണ്ട്. പൊലീസ് തങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്നും തുടക്കത്തില്‍ മൃതദേഹം കാണിച്ചു നൽകിയില്ലെന്നും കുടുംബങ്ങൾ പറഞ്ഞു. ഒളിവിലായിരുന്നെന്ന് പൊലീസ് പറയുന്ന സി.പി ജലീല്‍ […]