സോളിഡാരിറ്റിക്യാമ്പയിന്‍: മണ്ണ്, വെള്ളം രാസമാലിന്യ പരിശോധനക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി

പാലക്കാട്: ‘പുതിയ കേരളം മണ്ണിനുനും മഷ്യനും വേണ്ടി സോളിഡാരിറ്റി’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പ്രളയബാധിത പ്രദേശങ്ങളിലെ മണ്ണിന്റെയും വെള്ളത്തിന്റെയും രാസമാലിന്യ പരിശോധനക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. പാലക്കാട് കാവില്‍പ്പാട് കോളനിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും കുറിച്ച് ആഴമുള്ള ആലോചനകളും സംവാദങ്ങളും കേരളീയ പൊതുമണ്ഡലത്തില്‍ വികസിപ്പിച്ചു കൊണ്ടുവരിക എന്നതാണ് ക്യാമ്പയിനിലൂടെ സോളിഡാരിറ്റി ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കൃഷി പരിസ്ഥിതി വികസനം തുടങ്ങിയ വിഷയങ്ങളിലെല്ലാം കാതലായ മാറ്റങ്ങള്‍ […]

‘പുതിയ കേരളം ‘ മണ്ണിനും മനുഷ്യനും വേണ്ടി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച സെമിനാര്‍ എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

പ്രളയ ദുരന്തം ഒഴിവാക്കാമായിരുന്നതാണെന്ന വസ്തുത അംഗീകരിക്കാന്‍ അധികൃതര്‍ ഇപ്പോഴും തയ്യാറാകുന്നില്ലെന്ന് എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‘പുതിയ കേരളം ‘ മണ്ണിനും മനുഷ്യനും വേണ്ടി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങള്‍ പ്രകൃതിപരമായതും മനുഷ്യനിര്‍മ്മിതമായതുമുണ്ട്. മനുഷ്യ നിര്‍മ്മിതമായ ദുരന്തങ്ങള്‍ പൂര്‍ണമായി നിര്‍ത്തലാക്കാന്‍ കഴിയും. ബുദ്ധിശൂന്യതയുണ്ടായിട്ടുണ്ടോയെന്ന അന്വേഷണം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആവശ്യമാണ്. അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതാണ് കേരളത്തിലുണ്ടായ ദുരന്തത്തിന് കാരണം. ഇത് നമുക്ക് ഒഴിവാക്കാമായിരുന്നു. നേരത്തെ അണക്കെട്ടുകള്‍ തുറന്നുവിട്ട്, മൊത്തം സംഭരണശേഷിയുടെ […]