ഫറൂഖ് കോളേജ് അധ്യാപകനെതിരായ കേസ് പിന്‍വലിക്കുക – സോളിഡാരിറ്റി
കോഴിക്കോട്: മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ മതപ്രഭാഷണത്തിന്റെ പേരില്‍ ഫറൂഖ് ട്രൈനിംഗ് കോളേജ് അധ്യാപകന്‍ ഡോ. മുനവ്വര്‍ ജൗഹറിനെതിരെ ചാര്‍ത്തിയ കേസ് പൊലീസിന്റെയും സര്‍ക്കാറിന്റെയും മുസ്ലിം വിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയാണെന്നും കേസ് പിന്‍വലിക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. മതവിഭാഗത്തിന്റെ അഭ്യന്തര പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദമാക്കിയിരിക്കുന്നത്. ചില ഗൂഢാലോചനകളുടെ ഫലമായാണ് മുമ്പ് നടന്ന പ്രഭാഷണത്തില്‍ നിന്നും ചെറിയ ഭാഗം മാത്രം മുറിച്ചെടുത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഫറൂഖ് കോളേജില്‍ നടന്ന അക്രമ സംഭവങ്ങളെ ഗതി തിരിച്ചു […]