സാമൂഹ്യ പ്രാതിനിത്യത്തോട് ഐക്യദാർഢ്യപ്പെട്ട് സോളിഡാരിറ്റി സാഹോദര്യ ഇഫ്താർ
എറണാകുളം: വിവിധ സമുദായങ്ങളെ ചേർത്ത് നിർത്തി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി ആലുവയിൽ സംഘടിപ്പിച്ച സാഹോദര്യ ഇഫ്താർ വിവിധ സമുദായങ്ങളുടെ സാമൂഹ്യ പ്രാതിനിത്യവുമായി ബന്ധപ്പെട്ട ഐക്യപ്പെടലായി. ഹിന്ദുത്വത്തിന്റെ വംശഹത്യാ രാഷ്ട്രീയത്തിനെതിരെ നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന വ്യത്യസ്ത സാമൂഹിക ജനവിഭാഗങ്ങളുടെയും സമുദായങ്ങളുടെയും പ്രതിനിധികളുടെ ഒരുമിച്ച് ചേരൽ വംശീയത വിരുദ്ധ രാഷ്ട്രീയത്തിനെതിരായ ഭാവിയിലേക്കുള്ള വലിയ ചുവട് വെപ്പായിരിക്കുമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. ഇസ്ലാമോഫോബിയക്കും ജാതീയതക്കും വംശീയതക്കുമെതിരെ അടിച്ചമർത്തപ്പെടുന്ന, അനീതിക്കിരയാക്കപ്പെടുന്ന മുഴുവൻ […]