കെ.എ.എസ് സംവരണ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹം

KAS

കെ.എ.എസ് സംവരണ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണ്. കീഴാള-പിന്നാക്ക വിഭാഗങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണത്. നീതിക്കായുള്ള പോരാട്ടത്തില്‍ ധീരമായി നിലയുറപ്പിച്ച യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സാമുദായിക വിഭാഗങ്ങള്‍ എല്ലാവര്‍ക്കും സോളിഡാരിറ്റിയുടെ അഭിനന്ദനങ്ങള്‍. പ്രാഥമികമായ അവകാശങ്ങള്‍ നേടിയെടുക്കാനും നീതി നിഷേധങ്ങള്‍ ചെറുക്കാനും കീഴാള-പിന്നാക്ക വിഭാഗങ്ങള്‍ തെരുവിലിറങ്ങുകയും സമരം തീര്‍ക്കുകയും ചെയ്യേണ്ടിവരുന്നു എന്നത് നമ്മുടെ ജനാധിപത്യത്തിന് മുന്നിലെ വലിയ ചോദ്യചിഹ്നം തന്നെയാണ്.