ലൗജിഹാദ് പ്രചാരണങ്ങളുടെ ലക്ഷ്യം മുസ്‌ലിം വിരുദ്ധത മാത്രം- സോളിഡാരിറ്റി
പെണ്‍കുട്ടി പ്രണയത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന ലൗജിഹാദ് പ്രചാരണത്തിലൂടെ മുസ്‌ലിം വിരുദ്ധത പരത്തല്‍ മാത്രമാണ് ലക്ഷ്യമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. ഇത്തരം പ്രചാരണങ്ങളിലൂടെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണ് മീഡിയകളെ കൂട്ടുപിടിച്ച് നടക്കുന്നതെന്നും സര്‍ക്കാറും പൊലീസും വിഷയത്തില്‍ ഇടപെട്ട് ഇത്തരം വ്യാജപ്രചാരണങ്ങള്‍ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ ലൗജിഹാദ് ഉണ്ടോ എന്ന് എന്‍.ഐ.എ അന്വേഷിച്ചിരുന്നു. 89-ല്‍ തെരഞ്ഞെടുത്ത 11 കേസുകളില്‍ പ്രത്യേക […]