പശുവിന്റെ പേരിലുള്ള ആക്രമണം : സംഘ് പരിവാര്‍ വര്‍ഗ്ഗീയ അജണ്ട തിരിച്ചറിയുക – സോളിഡാരിറ്റി
കൊല്ലം: പശുക്കടത്ത് ആരോപിച്ച് കൊട്ടാരക്കയില്‍ വ്യാപാരികള്‍ക്കു നേരെയുണ്ടായ ആര്‍.എസ്സ്.എസ്സ് ആക്രമണത്തില്‍ സോളിഡാരിറ്റി കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യവ്യാപകമായി പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട അക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇത്തരം ആക്രമണങ്ങള്‍ കേരളത്തിലും നടപ്പിലാക്കാനുള്ള സംഘ് പരിവാറിന്റെ വര്‍ഗീയ അജണ്ട പൊതു സമൂഹം തിരിച്ചറിയണമെന്നും സമാധാനാന്തരീക്ഷം നിലനിര്‍ത്താനുള്ള മേല്‍ നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇ.കെ.സുജാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എസ്സ്.സലാഹുദ്ദീന്‍, സെക്രട്ടറിയേറ്റ് […]