പോലീസിന് നല്‍കുന്ന അമിതാധികാരം പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടും : സോളിഡാരിറ്റി

സൈബര്‍ ക്രൈമുകള്‍ തടയുന്നതിന്റെ പേരില്‍ പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിക്കുമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അഭിപ്രായപ്പെട്ടു. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ലോക്കപ്പ് കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും ഏകപക്ഷീയമായ കേസുകളും അറസ്റ്റുകളും പോലീസിന്റെ നിഷ്പക്ഷതയെ സംശയത്തിലാക്കുന്നതാണ്. സമൂഹത്തിലെ ദുര്‍ബലരും മുസ്‌ലിം – പിന്നോക്ക – ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരില്‍ പക്ഷപാതപരമായാണ് പോലീസ് നടപടികള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. പോലീസ് സേനയിലെ സംഘ്പരിവാര്‍ സാന്നിധ്യവും സ്വാധീനവും കൂടുതല്‍ വ്യക്തമാവുന്ന ഇത്തരം നടപടികള്‍ക്ക് […]