യു.എ.പി.എ റദ്ദ് ചെയ്യുക സോളിഡാരിറ്റിയുടെ യു.എ.പി.എ വിരുദ്ധസംഗമങ്ങള്‍
കോഴിക്കോട്: യു.എ.പി.എ റദ്ദ് ചെയ്യുക, വിചാരണത്തടവുകാരോടുള്ള അനീതി അവസാനിപ്പിക്കുക, മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സോളിഡാരിറ്റി നടത്തുന്ന യു.എ.പി.എ വിരുദ്ധസഗമങ്ങള്‍ നവംബര്‍ 1 വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോടും നവംബര്‍ 2 ശനി വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്തും നടക്കും. ദേശസുരക്ഷയുടെയും ഭീകരകഥകളുടെയും പേരില്‍ പൗരാവകാശങ്ങളെല്ലാം ഇല്ലാതാക്കുന്ന ഭീകരനിയമങ്ങളാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യു.എ.പി.എ അതിലൊരു പ്രധാന നിയമമാണ്. ഇതുവരെ കേരളത്തിലും പുറത്തും യു.എ.പി.എ ഉപയോഗിക്കപ്പെട്ടത് മിക്കതും മുസ്‌ലിംകള്‍, ദലിതുകള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നെന്നത് ഇത്തരം നിയമങ്ങളുടെ അപകടം വ്യക്തമാക്കുന്നുണ്ട്. […]