‘പുതിയ കേരളം ‘ മണ്ണിനും മനുഷ്യനും വേണ്ടി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച സെമിനാര്‍ എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രളയ ദുരന്തം ഒഴിവാക്കാമായിരുന്നതാണെന്ന വസ്തുത അംഗീകരിക്കാന്‍ അധികൃതര്‍ ഇപ്പോഴും തയ്യാറാകുന്നില്ലെന്ന് എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‘പുതിയ കേരളം ‘ മണ്ണിനും മനുഷ്യനും വേണ്ടി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങള്‍ പ്രകൃതിപരമായതും മനുഷ്യനിര്‍മ്മിതമായതുമുണ്ട്. മനുഷ്യ നിര്‍മ്മിതമായ ദുരന്തങ്ങള്‍ പൂര്‍ണമായി നിര്‍ത്തലാക്കാന്‍ കഴിയും. ബുദ്ധിശൂന്യതയുണ്ടായിട്ടുണ്ടോയെന്ന അന്വേഷണം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആവശ്യമാണ്. അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതാണ് കേരളത്തിലുണ്ടായ ദുരന്തത്തിന് കാരണം. ഇത് നമുക്ക് ഒഴിവാക്കാമായിരുന്നു. നേരത്തെ അണക്കെട്ടുകള്‍ തുറന്നുവിട്ട്, മൊത്തം സംഭരണശേഷിയുടെ […]
പ്രളയാനന്തര കേരളത്തിലെ സോളിഡാരിറ്റിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള സോളിഡാരിറ്റിയുടെ ശ്രമങ്ങള്‍ക്ക് ശ്രദ്ദേയമായ തുടക്കം. ഇടുക്കി ജില്ലയില്‍ ചെറുതോണിലെ തടിയമ്പാട് താമസിക്കുന്ന ഭിന്നശേഷിക്കാരായ ബിജു-സുധര്‍മ്മ ദമ്പതികള്‍ക്ക് വീട് അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കി നല്‍കിയാണ് പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സോളിഡാരിറ്റി കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഇടുക്കി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയപ്പോഴായിരുന്നു ഈ കുടുംബം പ്രളയത്തിലകപ്പെട്ടുപോയത്. കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ സോളിഡാരിറ്റി ഇടുക്കി ജില്ലാ കമ്മറ്റി കുടുംബത്തിന്റെ പുനരധിവാസം ഏറ്റെടുക്കുകയായിരുന്നു. ഒരു മാസം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ബധിരരും, മൂകരുമായ […]