‘പുതിയ കേരളം ‘ മണ്ണിനും മനുഷ്യനും വേണ്ടി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച സെമിനാര്‍ എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രളയ ദുരന്തം ഒഴിവാക്കാമായിരുന്നതാണെന്ന വസ്തുത അംഗീകരിക്കാന്‍ അധികൃതര്‍ ഇപ്പോഴും തയ്യാറാകുന്നില്ലെന്ന് എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‘പുതിയ കേരളം ‘ മണ്ണിനും മനുഷ്യനും വേണ്ടി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങള്‍ പ്രകൃതിപരമായതും മനുഷ്യനിര്‍മ്മിതമായതുമുണ്ട്. മനുഷ്യ നിര്‍മ്മിതമായ ദുരന്തങ്ങള്‍ പൂര്‍ണമായി നിര്‍ത്തലാക്കാന്‍ കഴിയും. ബുദ്ധിശൂന്യതയുണ്ടായിട്ടുണ്ടോയെന്ന അന്വേഷണം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആവശ്യമാണ്. അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതാണ് കേരളത്തിലുണ്ടായ ദുരന്തത്തിന് കാരണം. ഇത് നമുക്ക് ഒഴിവാക്കാമായിരുന്നു. നേരത്തെ അണക്കെട്ടുകള്‍ തുറന്നുവിട്ട്, മൊത്തം സംഭരണശേഷിയുടെ […]
കേരളത്തെ പുതുക്കിപ്പണിയാന്‍ സോളിഡാരിറ്റിയുടെ ഹൗസ് മെയിന്റനന്‍സ് കാരവന്‍
പ്രളയദുരിതാശ്വാസ മേഖലയില്‍ വ്യത്യസ്തമായ ചുവടുവെപ്പുമായി സോളിഡാരിറ്റി ‘ഹൗസ് മെയിന്റനന്‍സ് കാരവന്‍’. പ്രളയാനന്തര കേരളത്തെ പുതുക്കിപ്പണിയുക എന്ന സന്ദേശമുയര്‍ത്തി സോളിഡാരിറ്റി സംസ്ഥാന തലത്തില്‍ പ്രഖ്യാപിച്ച ‘പുതിയ കേരളം: മണ്ണിനും മനുഷ്യനും വേണ്ടി സോളിഡാരിറ്റി’ കാമ്പയിന്റെ ഭാഗമാണ് കാരവന്‍. പ്രളയത്തില്‍ പ്ലംബിംഗ് വയറിംഗ് നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തലും അത്യാവശ്യമുള്ള ഉപകരണങ്ങളുടെ വിതരണവുമാണ് ഹൗസ് മെയിന്റനന്‌സ് കാരവനില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. വിദഗ്ധ തൊഴിലാളികളും വയറിംഗ്-പ്ലംബിംഗ് ഉപകരണങ്ങളും മോട്ടോറുകളും കാരവനിലുണ്ടാവും. രണ്ട് വാഹനങ്ങളിലായി മഞ്ചേരി സോളിഡാരിറ്റി സേവനകേന്ദ്രത്തില്‍ നിന്നും […]