വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് വിമാനത്താവളം ഉപരോധിച്ച് സോളിഡാരിറ്റി – എസ്.ഐ.ഒ പ്രവർത്തകർ

കരിപ്പൂർ: വംശീയ ഉന്മൂലനത്തിനു കളമൊരുക്കുന്ന വഖ്‌ഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് സോളിഡാരിറ്റി – എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളം ഉപരോധിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥി യുവജനങ്ങളാണ് വിമാനത്താവളത്തിലേക്കുള്ള റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത്. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിലൂടെ പ്രകടനമായി വരുന്നതിനിടയിൽ പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജുണ്ടാവുകയും നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രകടനം വിമാനത്താവളത്തിനു തൊട്ടടുത്തുള്ള നുഅമാൻ ജംഗ്ഷനിൽ വെച്ച് പോലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. ബാരിക്കേട് മറി കടന്നു മുന്നോട്ട് പോവാനുള്ള പ്രവർത്തകരുടെ […]
കേന്ദ്ര വഖഫ് ബില്ലിനെതിരെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കും – സോളിഡാരിറ്റി, SIO സംസ്ഥാന കമ്മിറ്റി

കോഴിക്കോട് : മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും എസ്.ഐ.ഒ കേരളയും സംയുക്തമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാടും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദും സംയുക്തമായി പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 9 ബുധനാഴ്ച്ച വൈകിട്ട് 3 മണി മുതലാണ് ഉപരോധം. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ വംശീയ […]