കെ.എ.എസ്: സംവരണം നിഷേധിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല
കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സംവരണത്തെ സംബസിച്ച ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കാനുള്ള നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് വിവിധ സംവരണ പിന്നാക്ക സമുദായ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. സംവരണ സമുദായങ്ങളെ ഉന്നത ഉദ്യോഗസ്ഥ മേഖലയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് സര്‍ക്കാറും പി.എസ്സിയും ഒത്തുകളിക്കുകയാണ്. 50 ശതമാനം സംവരണമെന്ന തത്വത്തിന് ഭിന്നമായി 16 ശതമാനം മാത്രമായി പരിമിതപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. തീര്‍ത്തും പുതിയ തസ്തികയാണെന്നിരിക്കെ, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളവര്‍ക്ക് സംവരണം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. സംവരണ വിരുദ്ധരുടെ […]