കേരളത്തെ പുതുക്കിപ്പണിയാന്‍ സോളിഡാരിറ്റിയുടെ ഹൗസ് മെയിന്റനന്‍സ് കാരവന്‍

പ്രളയദുരിതാശ്വാസ മേഖലയില്‍ വ്യത്യസ്തമായ ചുവടുവെപ്പുമായി സോളിഡാരിറ്റി ‘ഹൗസ് മെയിന്റനന്‍സ് കാരവന്‍’. പ്രളയാനന്തര കേരളത്തെ പുതുക്കിപ്പണിയുക എന്ന സന്ദേശമുയര്‍ത്തി സോളിഡാരിറ്റി സംസ്ഥാന തലത്തില്‍ പ്രഖ്യാപിച്ച ‘പുതിയ കേരളം: മണ്ണിനും മനുഷ്യനും വേണ്ടി സോളിഡാരിറ്റി’ കാമ്പയിന്റെ ഭാഗമാണ് കാരവന്‍. പ്രളയത്തില്‍ പ്ലംബിംഗ് വയറിംഗ് നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തലും അത്യാവശ്യമുള്ള ഉപകരണങ്ങളുടെ വിതരണവുമാണ് ഹൗസ് മെയിന്റനന്‌സ് കാരവനില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. വിദഗ്ധ തൊഴിലാളികളും വയറിംഗ്-പ്ലംബിംഗ് ഉപകരണങ്ങളും മോട്ടോറുകളും കാരവനിലുണ്ടാവും. രണ്ട് വാഹനങ്ങളിലായി മഞ്ചേരി സോളിഡാരിറ്റി  സേവനകേന്ദ്രത്തില്‍ നിന്നും […]