സോളിഡാരിറ്റിക്യാമ്പയിന്‍: മണ്ണ്, വെള്ളം രാസമാലിന്യ പരിശോധനക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി
പാലക്കാട്: ‘പുതിയ കേരളം മണ്ണിനുനും മഷ്യനും വേണ്ടി സോളിഡാരിറ്റി’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പ്രളയബാധിത പ്രദേശങ്ങളിലെ മണ്ണിന്റെയും വെള്ളത്തിന്റെയും രാസമാലിന്യ പരിശോധനക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. പാലക്കാട് കാവില്‍പ്പാട് കോളനിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും കുറിച്ച് ആഴമുള്ള ആലോചനകളും സംവാദങ്ങളും കേരളീയ പൊതുമണ്ഡലത്തില്‍ വികസിപ്പിച്ചു കൊണ്ടുവരിക എന്നതാണ് ക്യാമ്പയിനിലൂടെ സോളിഡാരിറ്റി ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കൃഷി പരിസ്ഥിതി വികസനം തുടങ്ങിയ വിഷയങ്ങളിലെല്ലാം കാതലായ മാറ്റങ്ങള്‍ […]
ഫാഷിസം ഹിംസയെ ആദര്‍ശ വല്‍ക്കരിക്കുന്നു – കെ.ഇ.എന്‍, സംഘര്‍ഷങ്ങളെ സാവാദത്മകമാക്കി തീര്‍ക്കാന്‍ ആഹ്വാനം ചെയ്ത് സോളിഡാരിറ്റി ചര്‍ച്ച
മണ്ണാര്‍ക്കാട്: ഹിംസയെ സദാ സാധ്യമാകുന്ന തരത്തില്‍ സൈദ്ധാന്തിക വല്‍ക്കരിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്ന രീതി യാണ് ഫാഷിസം സ്വീകരിക്കുന്നത്. എപ്പോള്‍ കൊല നടത്തുന്നു എന്നല്ല കൊലയെ ഏത് സമയവും തങ്ങളല്ലാത്തവര്‍ക്ക് നേരെ തിരിച്ചു നില്‍ക്കുന്ന് സാഹചര്യം അപകരടരമാണെന്ന് പ്രമുഖ ചിന്തകള്‍ കെ.ഇ.എന്‍. സംഘര്‍ഷങ്ങളെ സംവാദം കൊണ്ടാണ് നേരിടേണ്ടതെന്നും സവാദത്തിന്റെ ലോകത്തെ സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ ഒരു അനുഭൂതിയാക്കിത്തീര്‍ത്താല്‍ വര്‍ത്തമാന കാലം കൂടുതല്‍ സുന്ദരമാവുമെന്നും എന്ന് പറഞ്ഞു. ‘എല്ലാ ജീവനും വിലപ്പെട്ടതാണ്’ എന്ന പ്രമേയത്തില്‍ നടത്തിയ തുടന്ന ചര്‍ച്ചയില്‍ […]