നജ്മല്‍ ബാബുവിനെ ഓര്‍ക്കുമ്പോള്‍ – പി.എം സാലിഹ്
ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ നടന്ന ഭരണകൂട ഭീകരതയുടെ വലിയ അധ്യായങ്ങളിലൊന്നാണ് അടിയന്തരാവസ്ഥ. തന്റെ ശക്തമായ നീതിബോധം കാരണം ഭരണകൂടത്തിനെതിരെ അക്കാലത്ത് നിലയുറപ്പിച്ചയാളായിരുന്നു നജ്മല്‍ ബാബു എന്ന ടി.എന്‍ ജോയ്. അതിന് അന്നത്തെ കേരള സര്‍ക്കാര്‍ അദ്ദേഹത്തെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ജയില്‍ മോചിതനായ ശേഷവും അധികാര ദുര്‍വിനിയോഗത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ശക്തമായി അദ്ദേഹം നിലയുറപ്പിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും ജനസേവനങ്ങള്‍ക്കുമായി അദ്ദേഹം തുടര്‍ന്നുള്ള ജീവിതം ഒഴിഞ്ഞുവെച്ചു. ഇത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായും സംഘങ്ങളുമായും അദ്ദേഹം സ്‌നേഹവും ബന്ധവും കാത്തുസൂക്ഷിച്ചു. […]