സോളിഡാരിറ്റി സ്ഥാപക ദിനം ഇന്ന് – മെയ് 13

കോഴിക്കോട്: സോളിഡാരിറ്റി സ്ഥാപക ദിനമായ മേയ് 13 പതാക ദിനമായി ആചരിക്കും. സ്ഥാപക ദിനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് കോഴിക്കോട് ഹിറ സെന്ററിൽ പതാക ഉയർത്തും. മുൻ സംസ്ഥാന പ്രസിഡന്റുമാരായ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർഹ്മാൻ മമ്പാടും കൂട്ടിൽ മുഹമ്മദലി കൂട്ടിലിലും അബ്ദുൽ ഹമീദ് വാണിയമ്പലം വണ്ടൂരിലും പി.ഐ. നൗഷാദ് ചെന്ത്രാപിന്നിയിലും ടി. മുഹമ്മദ് വേളം  വെള്ളയിലും ടി. ശാക്കിർ വേളത്തും പി.എം. സാലിഹ് മഞ്ചേരിയിലും നഹാസ് മാള ……… പതാക […]

ആരോഗ്യമുള്ള ജീവിതത്തിന് ജാഗ്രതയുള്ളവരാകാം

ആരോഗ്യമുള്ള ജീവിതത്തിന് ജാഗ്രതയുള്ളവരാകാം റഷാദ് വിപി (സെക്രട്ടറി സോളിഡാരിറ്റി കേരള) ശാരീരികാരോഗ്യം, മാനസികാരോഗ്യം; ഇവ രണ്ടുമായി   ബന്ധപ്പെട്ട് പുതിയകാലത്ത് പലതരത്തിലുള്ള പ്രതിസന്ധികൾ നാം  അഭിമുഖീകരിക്കുന്നുണ്ട്. സ്ട്രെസ്സ്, ഡിപ്രഷൻ,  കായികക്ഷമതയില്ലായ്മ, പലവിധ ജീവിതശൈലി രോഗങ്ങൾ തുടങ്ങിയവ ഇന്ന്  വ്യാപകമാണ്. സന്തുലിതവും ചിട്ടയാർന്നതുമായ ദൈനംദിന ജീവിത ശൈലി രൂപപ്പെടുത്തിയാൽ മാത്രമേ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഉണ്ടാവുകയുള്ളൂ. ദുനിയാവിലെ സൗകര്യങ്ങളും വിഭവങ്ങളും മനുഷ്യർക്ക് ആസ്വദിക്കാൻ വേണ്ടി തന്നെയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അതിനെ ഒഴിവാക്കി കൊണ്ടുള്ള ഒരു ജീവിതമല്ല ഇസ്ലാം മുന്നോട്ട് വെക്കുന്നത്. […]

ഹിന്ദുത്വ ശക്തികളിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കണം -പി. മുജീബുറഹ്മാൻ

ഹിന്ദുത്വ ശക്തികളിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ. ശാന്തപുരം അൽജാമിഅയിൽ സംഘടിപ്പിച്ച യൂണിറ്റ് ഭാരവാഹികളുടെ ദ്വിദിന സംസ്ഥാന സംഗമം ‘ഡിവൈസ് 24’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. . കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം മലിനപ്പെടുത്താനുള്ള സംഘ്പരിവാറിന്റ ശ്രമങ്ങളെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, […]

റിയാസ് മൗലവി വധം : സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം – സുഹൈബ് സി ടി – ബന്ധുക്കളെ സന്ദർശിച്ചു

റിയാസ് മൗലവി വധം : സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം – സുഹൈബ് സി ടി ബന്ധുക്കളെ സന്ദർശിച്ചു കോഴിക്കോട്: കാസർകോട് ചൂരിയിൽ പള്ളിക്കകത്ത് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തെ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സുഹൈബ് സി.ടിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. മകൾ, സഹോദരൻ, മറ്റ് ബന്ധുക്കൾ തുടങ്ങിയവരെയാണ് സന്ദർശിച്ചത്. കേസ് അന്വേഷിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായും സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണമെന്നും സന്ദർശനത്തിനുശേഷം അദ്ദേഹം പറഞ്ഞു. കേസിൽ വേഗത്തിൽ അപ്പീൽ പോകണമെന്നും […]

റിയാസ് മൗലവി വധം: കോടതി വിധി പ്രതിഷേധാർഹം.

റിയാസ് മൗലവി വധത്തിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ട കോടതി വിധി പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി സുഹൈബ്. പ്രതികൾക്കെതിരെ പോലീസ് അന്വേഷണത്തിലും പ്രോസിക്യൂഷൻ വാദങ്ങളിലും സംഭവിച്ച ദൗർബല്യങ്ങളാണ് കോടതിയിൽ നിന്ന് ദൗർഭാഗ്യകരമായ വിധിയുണ്ടായത്. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രതികൾക്കെതിരായി ഉണ്ടായിട്ടും അതൊന്നും മുൻനിർത്തിയുള്ള കുറ്റമറ്റ നിലപാടുകൾ കോടതിയിൽ സ്വീകരിക്കപ്പെടാതെ പോയത് കോടതിക്ക് പ്രതികൾക്കനുകൂലമായ വിധിതീർപ്പിലെത്താൻ സഹായകരമായി. മുസ്‍ലിം വംശഹത്യാ പദ്ധതിയിൽ കോടതി സംഘപരിവാറിൻറെ കൂടെ നിൽക്കുന്നത് ഏറെ ആശങ്കാജനകമാണ്. കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചന […]

പൗരത്വ വിഭജനത്തിനെതിരെ സമരാഹ്വാനമായി സോളിഡാരിറ്റി സാഹോദര്യ ഇഫ്താർ

കോഴിക്കോട്: പൗരത്വ വിഭജനത്തിനെതിരെ സമരാഹ്വാനവുമായി സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംഘടിപ്പിച്ച സാഹോദര്യ ഇഫ്താർ. വിവിധ രാഷ്ട്രീയ-മത-സാംസ്കാരിക- കലാ മേഖലകളിൽനിന്നുളള പ്രഗദ്ഭർ പങ്കെടുത്തു. ഇന്ത്യ എന്ന ആശയം നിലനിൽക്കണോ എന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്ന സന്ദർഭത്തിൽ കൂടുതൽ ജാഗ്രതയോടെ നാം നിലകൊള്ളണമെന്ന് സംഗമം ആഹ്വാനം ചെയ്തു. ഡോ. പി.കെ. സാദിഖ് വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ആമുഖ ഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് […]

ഗ്യാൻ വാപി: അനീതി ആവർത്തിക്കാൻ അനുവദിക്കില്ല; വിദ്യാർഥി – യുവജന പ്രതിഷേധം

കോഴിക്കോട്: നൂറ്റാണ്ടുകളായി മുസ്‌ലിങ്ങൾ ആരാധന നിർവ്വഹിച്ചു കൊണ്ടിരിക്കുന്ന ഉത്തർപ്രദേശിലെ ഗ്യാൻ വാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ ജില്ലാ കോടതി വിധിക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എസ്.ഐ.ഒ – സോളിഡാരിറ്റി സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അനീതി ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി. കോഴിക്കോട് നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന സംഗമത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി […]

സോളിഡാരിറ്റിയുടെ യു.എ.പി.എ ചോദ്യം ചെയ്തുള്ള ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

കോഴിക്കോട്: യു.എ.പി.എ ചോദ്യം ചെയ്ത് പരപ്പനങ്ങാടി സക്കരിയ്യയുടെ മാതാവ് ബീയുമ്മയും സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും സമർപ്പിച്ച ഹരജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. യു.എ.പി.എയുടെ ഭരണഘടനാ സാധുത ചോദ്യചെയ്ത് നല്‍കിയ ഹരജി ഉമര്‍ ഖാലിദിന്‍റെ ജാമ്യാപേക്ഷയോടൊപ്പമാണ് പരിഗണിക്കുന്നത്. ജാമ്യാപേക്ഷയും മറ്റ് ഹരജികളും  വെവ്വേറെ പരിഗണിക്കണമെന്ന വാദം ഹരജിക്കാര്‍ ഉന്നയിക്കും.   സുപ്രിംകോടതി മുതിര്‍ന്ന അഭിഭാഷകനായ ഹുസേഫ അഹ്മദിയാണ് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരാവുന്നത്.

സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ സമാപിച്ചു

കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി രാമനാട്ടുകര നസ്റ്റ് പബ്ലിക് സ്കൂളിൽ നടന്ന സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ സമാപിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിവിധ സെഷനുകളിലായി പ്രഗദ്ഭർ പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മിറ്റി അംഗം കെ. മുഹമ്മദ് നജീബ്, മാധ്യമ പ്രവർത്തകൻ പി.കെ. നിയാസ്, മീഡിയ വൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് […]

ബാബരി: ആത്മനിന്ദയോടെയല്ല, അഭിമാനത്തോടെ ഓർക്കുക – പി. മുജീബുറഹ്മാന്‍

കോഴിക്കോട്: ബാബരി തകർത്തിടത്ത് നിർമിച്ച രാമ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന സന്ദർഭത്തിൽ ബാബരിയെ അഭിമാനത്തോടെ ഓർക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. സോളിഡാരിറ്റി സ്റ്റേറ്റ് കൗൺസിൽ രാമനാട്ടുകര നസ്റ്റ് പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് സമുദായത്തെ ഞെക്കിഞെരുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇന്ത്യൻ മുസ്‌ലിങ്ങളുടെ അഭിമാനകരമായ അസ്ഥിത്വ പ്രയാണത്തിന് പ്രസ്ഥാനം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരികമായും രാഷ്ട്രീയമായും മുസ്‌ലിം സമുദായത്തിനെതിരെ നടക്കുന്ന ആസൂത്രിത കടന്നാക്രമത്തെ […]