മറയില്ലാതെ…. ഭരണകൂട-പോലീസ് ഭീകരതയുടെ കാണാപ്പുറങ്ങള്‍ നൂഹിലെ അതിക്രമങ്ങള്‍: വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: എ.പി.സി.ആര്‍ (അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റസ്) പുറത്തിറക്കിയ റിപ്പോര്‍ട്ടിന്‍റെ മലയാള വിവര്‍ത്തനം വെള്ളിപറമ്പ് മീഡിയാ വണ്‍ ആസ്ഥാനത്ത് വെച്ച് പ്രകാശനം ചെയ്തു. മീഡിയാവൺ എഡിറ്റർ പ്രമോദ് രാമൻ, എക്സിക്യൂട്ടീവ് എഡിറ്റർ പി.ടി നാസർ, സീനിയർ സബ് എഡിറ്റർ നിഷാദ് റാവുത്തർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സുഹൈബ് സി.ടി, എ.പി.സി.ആർ കേരള ജനറൽ സെക്രട്ടറി നൗഷാദ് സി.എ എന്നിവർ ചേർന്നാണ് പ്രകാശനം നടത്തിയത്. രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യാശ്രമങ്ങളുടെ തുടർച്ചയാണ് ഹരിയാനയിൽ കണ്ടത് . ഭരണകൂടത്തിന്‍റേയും ജനാധിപത്യ […]