ഗ്യാൻ വാപി: അനീതി ആവർത്തിക്കാൻ അനുവദിക്കില്ല; വിദ്യാർഥി – യുവജന പ്രതിഷേധം

കോഴിക്കോട്: നൂറ്റാണ്ടുകളായി മുസ്‌ലിങ്ങൾ ആരാധന നിർവ്വഹിച്ചു കൊണ്ടിരിക്കുന്ന ഉത്തർപ്രദേശിലെ ഗ്യാൻ വാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ ജില്ലാ കോടതി വിധിക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എസ്.ഐ.ഒ – സോളിഡാരിറ്റി സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അനീതി ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി. കോഴിക്കോട് നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന സംഗമത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി […]
സോളിഡാരിറ്റിയുടെ യു.എ.പി.എ ചോദ്യം ചെയ്തുള്ള ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

കോഴിക്കോട്: യു.എ.പി.എ ചോദ്യം ചെയ്ത് പരപ്പനങ്ങാടി സക്കരിയ്യയുടെ മാതാവ് ബീയുമ്മയും സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും സമർപ്പിച്ച ഹരജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. യു.എ.പി.എയുടെ ഭരണഘടനാ സാധുത ചോദ്യചെയ്ത് നല്‍കിയ ഹരജി ഉമര്‍ ഖാലിദിന്‍റെ ജാമ്യാപേക്ഷയോടൊപ്പമാണ് പരിഗണിക്കുന്നത്. ജാമ്യാപേക്ഷയും മറ്റ് ഹരജികളും വെവ്വേറെ പരിഗണിക്കണമെന്ന വാദം ഹരജിക്കാര്‍ ഉന്നയിക്കും. സുപ്രിംകോടതി മുതിര്‍ന്ന അഭിഭാഷകനായ ഹുസേഫ അഹ്മദിയാണ് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരാവുന്നത്.
സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ സമാപിച്ചു

കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി രാമനാട്ടുകര നസ്റ്റ് പബ്ലിക് സ്കൂളിൽ നടന്ന സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ സമാപിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിവിധ സെഷനുകളിലായി പ്രഗദ്ഭർ പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മിറ്റി അംഗം കെ. മുഹമ്മദ് നജീബ്, മാധ്യമ പ്രവർത്തകൻ പി.കെ. നിയാസ്, മീഡിയ വൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് […]
ബാബരി: ആത്മനിന്ദയോടെയല്ല, അഭിമാനത്തോടെ ഓർക്കുക – പി. മുജീബുറഹ്മാന്‍

കോഴിക്കോട്: ബാബരി തകർത്തിടത്ത് നിർമിച്ച രാമ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന സന്ദർഭത്തിൽ ബാബരിയെ അഭിമാനത്തോടെ ഓർക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. സോളിഡാരിറ്റി സ്റ്റേറ്റ് കൗൺസിൽ രാമനാട്ടുകര നസ്റ്റ് പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് സമുദായത്തെ ഞെക്കിഞെരുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇന്ത്യൻ മുസ്‌ലിങ്ങളുടെ അഭിമാനകരമായ അസ്ഥിത്വ പ്രയാണത്തിന് പ്രസ്ഥാനം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരികമായും രാഷ്ട്രീയമായും മുസ്‌ലിം സമുദായത്തിനെതിരെ നടക്കുന്ന ആസൂത്രിത കടന്നാക്രമത്തെ […]