ഹിന്ദുത്വ ശക്തികളിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കണം -പി. മുജീബുറഹ്മാൻ

ഹിന്ദുത്വ ശക്തികളിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ. ശാന്തപുരം അൽജാമിഅയിൽ സംഘടിപ്പിച്ച യൂണിറ്റ് ഭാരവാഹികളുടെ ദ്വിദിന സംസ്ഥാന സംഗമം ‘ഡിവൈസ് 24’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. . കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം മലിനപ്പെടുത്താനുള്ള സംഘ്പരിവാറിന്റ ശ്രമങ്ങളെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, […]

റിയാസ് മൗലവി വധം : സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം – സുഹൈബ് സി ടി – ബന്ധുക്കളെ സന്ദർശിച്ചു

റിയാസ് മൗലവി വധം : സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം – സുഹൈബ് സി ടി ബന്ധുക്കളെ സന്ദർശിച്ചു കോഴിക്കോട്: കാസർകോട് ചൂരിയിൽ പള്ളിക്കകത്ത് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തെ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സുഹൈബ് സി.ടിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. മകൾ, സഹോദരൻ, മറ്റ് ബന്ധുക്കൾ തുടങ്ങിയവരെയാണ് സന്ദർശിച്ചത്. കേസ് അന്വേഷിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായും സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണമെന്നും സന്ദർശനത്തിനുശേഷം അദ്ദേഹം പറഞ്ഞു. കേസിൽ വേഗത്തിൽ അപ്പീൽ പോകണമെന്നും […]