മരണം ഭയമില്ലാത്ത ഫലസ്തീൻ ജനതയെ തോൽപ്പിക്കാനാവില്ല – പി മുജീബുറഹ്‌മാൻ

കോഴിക്കോട്: മരണം ഭയമില്ലാത്ത ഫലസ്തീൻ ജനതയെ തോൽപ്പിക്കാൻ ഇസ്രായേലിനു കഴിയില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്‌മാൻ. ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ പ്രാർത്ഥനാരാവ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എഴുപത്തഞ് വർഷമായി ഫലസ്തീനെ വംശീയമായി ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും അമേരിക്കക്കും ഇസ്രായെലിനും അതിനു സാധിച്ചിട്ടില്ല. ലോകത്ത് എല്ലാ ആധുനിക സംവിധാനത്തോടെയും ആയുധങ്ങളോടെയും ഒന്നര വർഷം പരിശ്രമിച്ചിട്ടും ഒരു ബന്ധിയെപ്പോലും മോചിപ്പിക്കാൻ കഴിയാതെ വെടിനിർത്തൽ […]

സംഘപരിവാർ വിരുദ്ധതയോട് ഐക്യദാർഢ്യപ്പെട്ടു സോളിഡാരിറ്റി ഇഫ്താർ

കോഴിക്കോട്: സംഘപരിവാർ വിരുദ്ധതയോട് ഐക്യദാർഢ്യപ്പെട്ടു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ഹിറ സെന്ററിൽ നടന്ന ഇഫ്താറിൽ വിവിധ രാഷ്ട്രീയ-മത-സാംസ്കാരിക- കലാ മേഖലകളിൽനിന്നുളള പ്രഗദ്ഭർ പങ്കെടുത്തു. നോമ്പിന് ആത്മീയ മാനമുള്ളതോടൊപ്പം ഭൗതികവും സാംസ്‌കാരികവുമായ മാനം കൂടിയുണ്ട്. രാജ്യത്ത് മുസ്ലിങ്ങൾക്കെതിരായ ഹിന്ദുത്വ ശക്തികളുടെ ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. രാജസ്ഥാനിൽ ഒന്നര മാസം മാത്രം പ്രായമുള്ള കുട്ടിയെ പോലീസ് ബൂട്ടിന് ചവിട്ടി കൊല്ലാൻ മാത്രം ക്രൂരത ഈ രാജ്യത്ത് നടന്നിട്ട് രാജ്യം നിശബ്ദമാണ്. മുസ്‌ലിം സംഘടനകളെ വിവിധ ഏജൻസികളെ […]