‘ഇൻതിലാഖ്‌’ യൂത്ത് മീറ്റ് സംസ്ഥാനതല ഉദ്‌ഘാടനം തൗഫീഖ് മമ്പാട് നിർവഹിച്ചു

പെരുമ്പാവൂര്‍: യുവാക്കള്‍ക്ക് ആത്മീയ ഊര്‍ജ്ജം പകരാന്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന യൂത്ത് മീറ്റ് ‘ഇന്‍തിലാഖി’ന്റെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂര്‍ മക്ക മസ്ജിദ് ഹാളില്‍ നടന്നു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു. മാറിവരുന്ന ലോകത്ത് നീതിക്കും നന്മയ്ക്കും വേണ്ടിയുള്ള ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ക്ക് യുവത നേതൃത്വം നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാനുള്ള ആത്മീയവും ഭൗതികവുമായ കരുത്ത് ആര്‍ജ്ജിക്കാന്‍ യുവസമൂഹത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക തിന്മകള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും […]

അസമിലെ ബുൾഡോസർ രാജ്; ഹിന്ദുത്വവംശീയതയുടെ മുസ്‌ലിം ഉന്മൂലനപദ്ധതിയുടെ തുടർച്ച – തൗഫീഖ് മമ്പാട്

  കോഴിക്കോട്: ഹിന്ദുത്വ വംശീയവാദികൾ അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന മുസ്‌ലിം ഉന്മൂലനപദ്ധതികളുടെ തുടർച്ചയാണ് അസമിൽ നടന്നു കൊണ്ടിരിക്കുന്നതെന്നും ഹിന്ദുത്വ ഫാസിസം മുട്ടുമടക്കുന്നതുവരെ ഇന്ത്യയിലെ തെരുവുകൾ പ്രക്ഷുബ്ദമായിരിക്കുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. അസമിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വംശഹത്യക്കെതിരെ ‘ഹിന്ദുത്വ വംശീയതയുടെ ബുൾഡോസർ രാജുകൾ തകരട്ടെ’ എന്ന തലക്കെട്ടിൽ കോഴിക്കോട് നഗരത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് വീടുകൾ ബുൾഡോസർ ഉപയോഗിച്ചു തകർക്കുകയും, പതിനായിരങ്ങളെ ഒറ്റരാത്രി കൊണ്ട് ഭവനരഹിതരാക്കുകയും ചെയ്ത […]

മംഗലാപുരം അഷ്‌റഫ്‌ കൊലപാതകം; വസ്തുതാന്വേഷണ റിപ്പോർട്ട്‌ പ്രകാശനം ചെയ്തു

കോഴിക്കോട് : മംഗലാപുരത്ത് ഹിന്ദുത്വ ആൾക്കൂട്ടം കൊലപ്പെടുത്തിയ മലപ്പുറം കോട്ടക്കൽ സ്വദേശി അഷ്‌റഫ് കൊലപാതകത്തിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട്‌ പ്രകാശനം ചെയ്തു. പി.യു.സി.എൽ കർണാടക, എ.പി.സി.ആർ കർണാടക, ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് കർണാടക എന്നീ മനുഷ്യാവകാശ സംഘടനകൾ സംയുക്തമായി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിന്റെ മലയാളം പതിപ്പ് പുറത്തിറക്കിയത് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് കേരളയാണ്. വസ്തുതാന്വേഷണ സംഘത്തിൽ അഡ്വ. മാനവി അത്രി, ശശാങ്ക് എസ്.ആർ, അഡ്വ. ഹുസൈൻ കോഡിബെങ്കരി, അഡ്വ. തുളസീദാസ് എന്നിവർ അംഗങ്ങളായിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ […]