‘ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്’ പുസ്തക ചർച്ചയും ആസ്വാദന സദസ്സും സംഘടിപ്പിച്ചു.

കോഴിക്കോട് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ യുവ മാപ്പിളപ്പാട്ട് കവി നസറുദ്ധീൻ മണ്ണാർക്കാട് രചിച്ച ‘ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്’ പുസ്തക ചർച്ചയും ആസ്വാദന സദസ്സും സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ ഉദ്‌ഘാടനം ചെയ്തു. അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായ ടിപ്പു സുൽത്താനെ പോലുള്ള ധീര പോരാളികളെ ചരിത്രത്തിൽ വക്രീകരിക്കാനും അദൃശ്യമാക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം കാവ്യ രചനകൾക്ക് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ചരിത്രങ്ങളും സംഭവങ്ങളും കാവ്യരൂപത്തിൽ വാമൊഴിയായും […]