ഭീകരതാ ആഖ്യാനങ്ങളുടെ ജനകീയ വിചാരണയുമായി ജസ്റ്റിസ് & സോളിഡാരിറ്റി കോൺഫറൻസ്

എറണാകുളം : അമേരിക്കയിലെ വേൾ‍ഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭീകരതക്കെതിരായ യുദ്ധത്തിന് (War On Terror) 25 വർഷം തികയുകന്ന പശ്ചാത്തലത്തിൽ ‘ജസ്റ്റിസ് ആൻഡ് സോളിഡാരിറ്റി കോൺഫറൻസുമായി’ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള. ലോക രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ‘ഭീകരതക്കെതിരായ യുദ്ധത്തിന്റെ’ സാമൂഹിക-രാഷ്ട്രീയ ആഘാതങ്ങൾ വിശകലനം ചെയ്യുകയാണ് കോൺഫറൻസിലൂടെ ലക്ഷ്യം വെക്കുന്നത്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കേന്ദ്രീകരിച്ചുള്ള ഒരു പൊതുശത്രുവിനെ ബോധപൂർവം രൂപപ്പെടുത്തുകയായിരുന്നു വാർ ഓൺ ടെററിലൂടെ […]