ന്യൂനപക്ഷങ്ങൾക്ക് വേണ്ടത് രക്ഷകർത്താക്കൾ അല്ല; നീതിയാണ് – നജീബ് കാന്തപുരം

മുസ്ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടത് രക്ഷാകർത്താക്കളല്ലെന്നും നീതിയാണ് വേണ്ടതെന്നും നജീബ് കാന്തപുരം എം.എൽ.എ. ഇടതുപക്ഷ സർക്കാരിൻറെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അട്ടിമറിക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന്റെ കപട മുഖമാണിഞ്ഞു കൊണ്ട് ഇടത്പക്ഷ സർക്കാർ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വൻ തോതിൽ അട്ടിമറിക്കുകയാണെന്നും സംഘ്പരിവാർ അജണ്ടകൾക്ക് അവസരമൊരുക്കി വർഗീയത വളർത്തുന്ന ദ്രുവീകരണ ഭരണമാണ് പിണറായിവിജയന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടത്പക്ഷ […]
ന്യൂനപക്ഷ ക്ഷേമപദ്ധതി അട്ടിമറി; ന്യൂനപക്ഷ ഡയറക്ടറേറ്റിലേക്ക് സോളിഡാരിറ്റി മാർച്ച്

ഇടത്പക്ഷ സർക്കാരിന്റെ കീഴിൽ തുടർച്ചയായി സംഭവിച്ച് കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതി അട്ടിമറികൾക്കും വിവേചനത്തിനുമെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന ന്യൂനപക്ഷ ഡയറക്ടറേടിലേക്കുള്ള പ്രതിഷേധ മാർച്ച് ഇന്ന്. ന്യൂനപക്ഷ പദ്ധതികൾക്കായി കഴിഞ്ഞ ആറ് വർഷങ്ങളിലായി ബഡ്ജറ്റിൽ അനുവദിച്ച തുക പാഴാക്കൽ, ഈ വർഷത്തെ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ചിലവഴിക്കാതെ അപേക്ഷ ക്ഷണിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ, സച്ചാർ-പാലോളി കമ്മീഷൻ ശുപാർശ ചെയ്ത മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുളള പദ്ധതികളിൽ നടന്ന അട്ടിമറി, മദ്റസാ അധ്യാപകർക്കുള്ള ഭവനനിർമാണ പദ്ധതി നടപ്പിൽ […]
ഇടത് സര്‍ക്കാര്‍ ന്യൂനപക്ഷ അവകാശങ്ങള്‍ അട്ടിമറിക്കുന്നു

സംസ്ഥാനത്തെ സ്ഥിര താമസക്കാരായ കേന്ദ്രസർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽ പെട്ട മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പിനായി 2022-23 ബഡ്ജറ്റിൽ വകയിരുത്തി തുകയിൽ 2023 മാർച്ച് ആയിട്ടും ഒരു പൈസ പോലും ചിലവഴിക്കാതെ ന്യൂനപക്ഷ ക്ഷേമത്തെക്കുറിച്ച് വാചാലരാകുന്ന കേരള സർക്കാറിന്റെ നടപടി ന്യൂനപക്ഷങ്ങളോടുള്ള വഞ്ചനയും ന്യൂനപക്ഷാവകശങ്ങളെ ആസൂത്രിതമായി അട്ടിമറിക്കുന്നതുമാണെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ്. നിയമസഭയിൽ ചോദ്യമുയർന്നതിനെ തുടർന്നും വ്യത്യസ്ത കോണുകളിൽ നിന്നും വിമർശനമുയർന്നതിനെ തുടർന്നും ഫെബ്രുവരി മാസം അവസാന വാരമാണ് സ്കോളർഷിപ്പിനായി […]